രമേഷ് പിഷാരടിയുടെ ഇംഗ്ലീഷ് ടീച്ചര്‍ ശശി തരൂരോ? പൃഥ്വിരാജിന് നല്‍കിയ B'day ആശംസയില്‍ ഞെട്ടി സോഷ്യല്‍ മീഡിയ

മലയാള സിനിമയുടെ പ്രിയ താരം  പൃഥ്വിരാജ് സുകുമാരന്‍റെ  (Prithviraj Sukumaran) ജന്മദിനമാണ് ഇന്ന്... 

Last Updated : Oct 16, 2020, 08:57 PM IST
  • പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുളള രമേഷ് പിഷാരടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.
  • തികച്ചും വ്യത്യസ്തമായ ആശംസയുമായാണ് രമേഷ് പിഷാരടി എത്തിയത്.
  • രമേഷ് പിഷാരടിയുടെ കടുകട്ടി ഇംഗ്ലീഷിലുള്ള ആശംസയില്‍ ഞെട്ടിയിരിയ്ക്കുകയാണ് സോഷ്യല്‍ മീഡിയ.
രമേഷ് പിഷാരടിയുടെ ഇംഗ്ലീഷ് ടീച്ചര്‍  ശശി തരൂരോ?   പൃഥ്വിരാജിന് നല്‍കിയ  B'day ആശംസയില്‍ ഞെട്ടി സോഷ്യല്‍ മീഡിയ

മലയാള സിനിമയുടെ പ്രിയ താരം  പൃഥ്വിരാജ് സുകുമാരന്‍റെ  (Prithviraj Sukumaran) ജന്മദിനമാണ് ഇന്ന്... 

പൃഥ്വിരാജിന്  ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ്  സോഷ്യല്‍ മീഡിയയില്‍ എത്തിയത്. 38ാം പിറന്നാള്‍ ആഘോഷിക്കുന്ന പൃഥ്വിക്ക് ആശംസകളുമായി  മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കം നിരവധി സഹതാരങ്ങളും ആരാധകരും എത്തിയിരുന്നു.

എന്നാല്‍, പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുളള രമേഷ് പിഷാരടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.  തികച്ചും  വ്യത്യസ്തമായ ആശംസയുമായാണ്  രമേഷ് പിഷാരടി (Ramesh Pisharody) എത്തിയത്.  രമേഷ് പിഷാരടിയുടെ  കടുകട്ടി ഇംഗ്ലീഷിലുള്ള ആശംസയില്‍ ഞെട്ടിയിരിയ്ക്കുകയാണ്  സോഷ്യല്‍ മീഡിയ. 

Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you ഇങ്ങനെയായിരുന്നു രമേഷ് പിഷാരടിയുടെ പിറന്നാള്‍ ആശംസ... 

എന്നാല്‍, ആശംസയ്ക്ക് നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. രമേഷ് പിഷാരടിയെ ഇംഗ്ലീഷ് പഠിപ്പിച്ചത് ആരെന്നയിരുന്നു ചിലര്‍ക്ക് അറിയേണ്ടത്, ഒപ്പം മറുപടിയും ചിലര്‍ കൊടുത്തു,  കോണ്‍ഗ്രസ്‌ നേതാവ് ശശി തരൂര്‍ തന്നെ...!! 

ഇന്നലെ ശശി തരൂരിനെ കണ്ടിരുന്നു അല്ലെ പിഷു, വാട്ട് എ ബോംബ്ലാസിറ്റിക്ക് ആശംസ എന്ന് കുറിച്ചാണ് ഒരാള്‍ എത്തിയത്.  ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ഫുള്‍ പഠിച്ചെടുത്ത പോലെ ഉണ്ടല്ലോ ബ്രോ. വാക്കുകള്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയത് കൊണ്ടാവും ഇത്രയും ലേറ്റ് ആയത് അല്ലേ? എന്നിങ്ങനെയാണ് ചിലരുടെ കമന്‍റ്  ... 

എന്നാല്‍, ചിലര്‍ പിഷാരടി എഴുതിയ ഇംഗ്ലീഷ് വാക്കുകളുടെ അര്‍ത്ഥം പറഞ്ഞു തരണന്നാണ് ആവശ്യപ്പെട്ടത്. 

Also read: പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്ന് നസ്രിയ

രമേഷ് പിഷാരടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. സമൂഹ മാധ്യമങ്ങളിലെ ക്യാപ്ഷന്‍ കിംഗായിട്ടാണ് നടന്‍ അറിയപ്പെടുന്നത്. നടന്റെതായി വരാറുളള രസകരമായ ക്യാപ്ഷനുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. 

Trending News