Ramarao on Duty OTT Update : രജിഷ വിജയന്റെ തെലുങ്ക് ചിത്രം 'രാമറാവു ഓണ്‍ ഡ്യൂട്ടി' ഉടൻ ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

Ramarao on Duty Movie OTT Update : സെപ്റ്റംബർ 15 ന് ചിത്രം സോണി ലീവിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 27, 2022, 12:39 PM IST
  • രവി തേജ നായകനായി എത്തിയ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിലാണ് റിലീസ് ചെയ്യുന്നത്.
  • സെപ്റ്റംബർ 15 ന് ചിത്രം സോണി ലീവിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • രവി തേജയുടെ ഏറ്റവും ഒടുവിൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് രാമറാവു ഓണ്‍ ഡ്യൂട്ടി.
  • ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശരത് മാണ്ഡവയാണ്.
Ramarao on Duty OTT Update : രജിഷ വിജയന്റെ തെലുങ്ക് ചിത്രം 'രാമറാവു ഓണ്‍ ഡ്യൂട്ടി' ഉടൻ ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

 രജിഷ വിജയന്റെ ആദ്യത്തെ തെലുങ്ക് ചിത്രം രാമറാവു ഓണ്‍ ഡ്യൂട്ടിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. രവി തേജ നായകനായി എത്തിയ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിലാണ് റിലീസ് ചെയ്യുന്നത്. സെപ്റ്റംബർ 15 ന് ചിത്രം സോണി ലീവിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രവി തേജയുടെ ഏറ്റവും ഒടുവിൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് രാമറാവു ഓണ്‍ ഡ്യൂട്ടി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശരത് മാണ്ഡവയാണ്. ഈ വർഷം ജൂലൈ 29 ന് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാൽ ചിത്രത്തിന് കാര്യമായ പ്രേക്ഷക സ്വീകാര്യത നേടാൻ കഴിഞ്ഞില്ല. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ ശരത് മാണ്ഡവ തന്നെയാണ്.

എസ്എല്‍വി സിനിമാസിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് സുധാകര്‍ ചെറുകുറിയാണ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രമാണ് രാമറാവു ഓണ്‍ഡ്യൂട്ടി. ചിത്രത്തിൽ  ജില്ലാ ഡെപ്യൂട്ടി കളക്ടറുടെ വേഷത്തിലാണ് രവിതേജ എത്തിയത്. ബി രാമറാവു എന്നായിരുന്നു രവി തേജ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. മാസ് ആക്ഷൻ സ്വീക്വൻസുകളും രവി തേജയുടെ പഞ്ച് ഡയലോഗുകളും ആയിരുന്നു ചിത്രത്തിൻറെ പ്രധാന ആകർഷണങ്ങൾ.

ALSO READ: Liger Movie Gross Collection: ലൈഗർ വൻ വിജയം തന്നെ; ആദ്യ ദിനത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ കണക്കുകൾ പുറത്തുവിട്ട് നിർമ്മാതാക്കൾ

എന്നാൽ ചിത്രത്തിന് തീയേറ്ററുകളിൽ കനത്ത നഷ്ടവും നേരിടുകയായിരുന്നു. ഇതിനെ തുടർന്ന് നിർമ്മാതാവിന്റെ നഷ്ടവും നികത്താൻ നിർമ്മാതാവിന്റെ അടുത്ത ചിത്രത്തിൽ രവി തേജ സൗജന്യമായി അഭിനയിക്കുമെന്നും അറിയിച്ചിരുന്നു. ചിത്രം   40 കോടി ബജറ്റിലായിരുന്നു ഒരുക്കിയിരിക്കുന്നത്. എന്നാൽ 24 കോടി രൂപ മാത്രമാണ് ചിത്രത്തിന് ബോക്സ് ഓഫീസിൽ കളക്ഷനായി ലഭിച്ചത്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സാം സിഎസും ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യൻ സൂര്യനുമാണ്. ചിത്രത്തിൽ രവി തേജയേയും രജിഷയെയും കൂടാതെ   ദിവ്യാൻഷ കൗശിക, വേണു, നാസ്സര്‍, നരേഷ്, പവിത്ര ലോകേഷ്, ജോണ്‍ വിജയ്, രാഹുല്‍ രാമകൃഷ്‍ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News