Jailer Movie: രജിനിയുടെ ജയിലറിൽ തമന്നയും; ചിത്രം പങ്കുവെച്ച് സൺ പിക്ചേഴ്സ്: വമ്പൻ താരനിരയിൽ നെൽസൺ ചിത്രം

മലയാളി പ്രേക്ഷകർക്ക് ഏറെ ആവേശം പകരുന്നതായിരുന്നു ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നു എന്ന വാർത്ത. 

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 11:17 AM IST
  • തമന്ന ചിത്രത്തിൽ സെറ്റിൽ എത്തിയെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ നിർമതാക്കളായ സൺ പിക്ചേഴ്സ്.
  • സെറ്റിൽ നിന്നുള്ള തമന്നയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് നിർമാതാക്കൾ ഇക്കാര്യം അറിയിച്ചത്.
  • കഴിഞ്ഞ ദിവസം തെലുങ്ക് നടൻ സുനിലിന്റെ സെറ്റിൽ നിന്നുള്ള ചിത്രവും സൺ പിക്ചേഴ്സ് പങ്കുവെച്ചിരുന്നു.
Jailer Movie: രജിനിയുടെ ജയിലറിൽ തമന്നയും; ചിത്രം പങ്കുവെച്ച് സൺ പിക്ചേഴ്സ്: വമ്പൻ താരനിരയിൽ നെൽസൺ ചിത്രം

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറിന്റെ പുതിയ അപ്ഡേറ്റെത്തി. ചിത്രത്തിൽ തമന്നയും വേഷമിടുന്നു എന്നതാണ് പുതിയ വിശേഷം. തമന്ന ചിത്രത്തിൽ സെറ്റിൽ എത്തിയെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ നിർമതാക്കളായ സൺ പിക്ചേഴ്സ്. സെറ്റിൽ നിന്നുള്ള തമന്നയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് നിർമാതാക്കൾ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം തെലുങ്ക് നടൻ സുനിലിന്റെ സെറ്റിൽ നിന്നുള്ള ചിത്രവും സൺ പിക്ചേഴ്സ് പങ്കുവെച്ചിരുന്നു. 

മലയാളികൾക്ക് ഏറെ ആവേശം പകരുന്നതായിരുന്നു ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നു എന്ന വാർത്ത. ജനുവരി 8,9 തിയതികളിലായി മോഹൻലാലിന്റെ രം​ഗങ്ങളുടെ ചിത്രീകരണം. മലയാളം തമിഴ് സിനിമ ആരാധകരെ ഏറ്റവും ആവശേത്തിലാക്കി അപ്ഡേറ്റായിരുന്നു ഇത്. മലയാളം സൂപ്പർ സ്റ്റാറും തമിഴ് സൂപ്പർ സ്റ്റാറും ആദ്യമായിട്ടാണ് ബിഗ് സ്ക്രീനിൽ ഒരുമിക്കുന്നത് എന്ന പ്രത്യേകതയും രജിനി ചിത്രത്തിനുണ്ട്. മോഹൻലാലിന് പുറമെ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും രജിനി ചിത്രത്തിൽ കാമിയോ വേഷത്തിൽ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Also Read: Jailer Movie : രജിനിയുടെ ജയിലറിൽ മോഹൻലാൽ എത്തി; ചിത്രം പങ്കുവച്ച് സൺ പിക്ചേഴ്സ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

 

നെൽസൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ രമ്യ കൃഷ്ണനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പടയപ്പയ്ക്ക് ശേഷം രജിനി രമ്യയും വീണ്ടും ഒന്നിക്കുന്നതും ജയിലറിന്റെ മറ്റൊരു പ്രത്യേകതയാണ്. മലയാളി താരം വിനായകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

രജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News