FEFKA: സംവിധായകന്റെ താമസസ്ഥലത്ത് റെയ്ഡ്; ഗൂഢാലോചനയെന്ന് ഫെഫ്ക

FEFKA about excise raid: തിരുവനന്തപുരത്ത് നിന്ന് 20ഓളം ഉദ്യോഗസ്ഥരെത്തിയാണ് നജീമിന്റെ മുറിയിൽ പരിശോധന നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 8, 2023, 04:27 PM IST
  • അന്വേഷണ ഏജൻസിയെ വഴി തെറ്റിക്കുകയാണ് ഉണ്ടായതെന്ന് ഫെഫ്ക.
  • വിവരം കൊടുത്തവരെക്കുറിച്ച് വിശദമായ അന്വേഷണം വേണം.
  • സിനിമയിൽ ചെറുപ്പക്കാരെല്ലാം ലഹരിക്ക് ആടിമയാണെന്ന പൊതുബോധ്യം നിർമ്മിക്കപ്പെട്ടു.
FEFKA: സംവിധായകന്റെ താമസസ്ഥലത്ത് റെയ്ഡ്; ഗൂഢാലോചനയെന്ന് ഫെഫ്ക

സംവിധായകൻ നജീം കോയയുടെ താമസസ്ഥലത്ത് എക്‌സൈസ് റെയ്ഡ് നടത്തിയ സംഭവം ഗൂഢാലോചനയാണെന്ന് ഫെഫ്ക. നജീം കോയയെ  കേസിൽ പെടുത്താൻ ക്രിമിനൽ ഗൂഢാലോചന നടന്നു. നജീമിനെതിരെ വിവരം കൊടുത്തവരെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഉത്തരവാദിത്തപ്പെട്ട അന്വേഷണ ഏജൻസിയെ വഴി തെറ്റിക്കുകയാണ് ഉണ്ടായതെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.

സിനിമയിൽ ചെറുപ്പക്കാരെല്ലാം ലഹരിക്ക് ആടിമയാണെന്ന പൊതുബോധ്യം നിർമ്മിക്കപ്പെട്ടെന്നും നജീം കോയയെ കുടുക്കാൻ ശ്രമിച്ചവരെ വെളിച്ചത്തുകൊണ്ടു വരുന്നതുവരെ പ്രതിഷേധം തുടരുമെന്നും ഫെഫ്ക വ്യക്തമാക്കി. സംഭവത്തിൽ ഫെഫ്ക മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. മന്ത്രി എം ബി. രാജേഷ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. 

ALSO READ: ഹോംബാലെ ഫിലിംസിന്റെ ആദ്യ മലയാള ചിത്രം; 'ധൂമം' റിലീസിനൊരുങ്ങുന്നു, ട്രെയിലർ

തിങ്കളാഴ്ച രാത്രിയാണ് സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിൽ എക്‌സൈസ് സംഘം എത്തി പരിശോധന നടത്തിയത്. ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരു വെബ് സീരീസിന്റെ ചിത്രീകരണത്തിന്റെ ഭാഗമായാണ് നജീം മുറിയെടുത്തിരുന്നത്. ഈ സീരീസിലെ അണിയറപ്രവർത്തകരിൽ പലരും മുറിയിലുണ്ടായിരുന്നു. എന്നാൽ, നജീമിന്റെ മുറിയിൽ മാത്രമാണ് പരിശോധന നടത്തിയത്. 

അതേസമയം, തിരുവനന്തപുരത്ത് നിന്ന് 20ഓളം ഉദ്യോഗസ്ഥരെത്തിയാണ് ഈരാറ്റുപേട്ടയിലുള്ള നജീമിന്റെ ഹോട്ടൽ മുറിയിൽ പരിശോധന നടത്തിയത്. റെയ്ഡ് നടത്താൻ എത്തിയ ഉദ്യോ​ഗസ്ഥർ തന്നോട് വളരെ മോശമായാണ് സംസാരിച്ചതെന്ന് നജീം ആരോപിച്ചു. പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു നിന്നു. ഇവർ എന്തെങ്കിലും കൊണ്ടുവെച്ച് തന്നെ കുടുക്കുമോ എന്നായിരുന്നു പേടിയെന്നും ഇത് കാരണം ഉദ്യോഗസ്ഥരുടെ പിന്നാലെ ഓടുകയായിരുന്നുവെന്നും നജീം പറഞ്ഞു.  

മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന ആളല്ല താനെന്ന് നജീം പറഞ്ഞു. കയ്യിൽ ഒന്നും ഇല്ല എന്നതായിരുന്നു ധൈര്യം. വന്ന ഉടനെ നീ ഇങ്ങ് മാറി നിൽക്കടാ, എടുക്കടാ സാധനം, നിന്റെ കയ്യിൽ ഉണ്ടല്ലോടാ എന്നെല്ലാമാണ് ഉദ്യോ​ഗസ്ഥർ പറഞ്ഞത്. എടാ, പോടാ എന്നൊക്കെ വിളിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. തന്റെ കയ്യിലുണ്ടെന്ന് ഉറപ്പിച്ചാണ് അവർ വന്നതെന്നും ഏറ്റവും അവസാനം അവർ ക്ഷമാപണം നടത്തിക്കൊണ്ട് പറഞ്ഞത് സൂക്ഷിക്കണമെന്നും എന്തോ വലിയ പണി വരുന്നുണ്ട് എന്നുമാണെന്നും നജീം കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News