Bhavana New Movie: റഹ്മാനും ഭാവനയും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു; ടൈറ്റിൽ ഈദ് ദിനത്തിൽ പുറത്തിറക്കും

Rahman And Bhavana: എപികെ സിനിമാസിൻ്റെ ബാനറിൽ ആദിത് പ്രസന്ന കുമാർ നിർമിക്കുന്ന ചിത്രം നവാഗതനായ റിയാസ് മരാത്താണ് സംവിധാനം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 17, 2023, 06:40 PM IST
  • സാങ്കേതികപരമായി ഏറെ പ്രത്യേകതകൾ നിറഞ്ഞ ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്
  • ചിത്രത്തിൻ്റെ ടൈറ്റിൽ ഈദ് ദിനത്തിൽ പുറത്തിറക്കും
Bhavana New Movie: റഹ്മാനും ഭാവനയും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു; ടൈറ്റിൽ ഈദ് ദിനത്തിൽ പുറത്തിറക്കും

റഹ്മാനും ഭാവനയും ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നു. എപികെ സിനിമാസിൻ്റെ ബാനറിൽ ആദിത് പ്രസന്ന കുമാർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ റിയാസ് മരാത്താണ്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും ചോറ്റാനിക്കരയിൽ വച്ച് നടന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും റിയാസ് മരാത്താണ്.

സാങ്കേതികപരമായി ഏറെ പ്രത്യേകതകൾ നിറഞ്ഞ ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ ഈദ് ദിനത്തിൽ പുറത്തിറക്കും. റഹ്മാനും ഭാവനക്കുമൊപ്പം ഷെബിൻ ബെൻസൺ, ബിനു പപ്പു, ദൃശ്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ: 800 Movie : സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക്; '800' സിനിമയുടെ ഫസ്റ്റ് ലുക്ക്

സുജിത്ത് സാരംഗാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. കിരൺ ദാസ് എഡിറ്റിംഗ് നിർവഹിക്കുന്നു. തല്ലുമാല, സുലേഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊമോ സോങ്ങ് ഒരുക്കിയ ഡബ്‌സി ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാകുന്നു. കോസ്റ്റ്യൂം - സമീറ സനീഷ്, ആർട്ട് - അരുൺ ജോസ്, മേക്കപ്പ് - അമൽ ചന്ദ്രൻ.

പ്രോജക്ട് ഡിസൈനർ - പ്രണവ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ - ഡേവിസൺ സി ജെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സാംസൺ സെബാസ്റ്റ്യൻ, കളറിസ്റ്റ് - സി പി രമേഷ്, വി എഫ് എക്സ് - എഗ്ഗ് വൈറ്റ്, ആക്ഷൻ കോറിയോഗ്രഫി - ആക്ഷൻ പ്രകാശ്, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ഡിസൈൻസ് - ആൻ്റണി സ്റ്റീഫൻ. എറണാകുളം, പൊള്ളാച്ചി, പോണ്ടിച്ചേരി, കൊടൈക്കനാൽ, വാഗമൺ തുടങ്ങിയവയാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News