ഇന്ത്യന്‍ പനോരമയിലേക്ക് സംവിധായകന്‍ പ്രിയനന്ദനന്‍ ഒരുക്കിയ ' ധബാരി ക്യൂരുവി' തെരഞ്ഞെടുത്തു. ലോക സിനിമയില്‍ ആദ്യമായി ഗോത്രവര്‍ഗ്ഗ വിഭാഗത്തെ അണിനിരത്തി ഒരുക്കിയ ചിത്രമാണിത്. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ചിത്രം കഴിഞ്ഞ ദിവസം തിഞ്ഞെടുക്കപ്പെട്ടിരുന്നു.
‘ധബാരി ക്യൂരുവി’ ഒരു ആദിവാസി പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ്. ഇരുള ഭാഷയിലാണ് ചിത്രം പൂര്‍ണ്ണമായും ഒരുക്കിയിരിക്കുന്നത്. ഇതിനകം ചിത്രം ആദിവാസികള്‍ മാത്രം അഭിനയിച്ച ഏക ഫീച്ചര്‍ ചിത്രത്തിനുള്ള യു.ആര്‍.എഫ് ലോക റെക്കൊഡും കരസ്ഥമാക്കിയിരുന്നു.
കഥ,സംവിധാനം: പ്രിയനന്ദനന്‍, നിര്‍മ്മാണം: ഐവാസ് വിഷല്‍ മാജിക് പ്രൈവറ്റ് ലിമിറ്റഡ് & അജിത് വിനായക ഫിലിംസ്പ്രൈ വറ്റ്ലിമിറ്റഡ്, ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനന്‍, കുപ്പുസ്വാമി മരുതന്‍, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടന്‍, സംഗീതം: പി. കെ. സുനില്‍കുമാര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...