Priyan Ottathilaanu Review : നന്മയുടെയും സ്നേഹത്തിന്റെയും നെട്ടോട്ടം, പ്രിയൻ നമുക്ക് ചുറ്റുമുണ്ട്; പ്രിയൻ ഓട്ടത്തിലാണ് റിവ്യൂ

Priyan Ottathilaanu Movie Review : C/O സൈറ ബാനു എന്ന ചിത്രത്തിന് ശേഷം ആന്റണി സോണിയുടെ സംവിധാനത്തിൽ വരുന്ന പ്രിയൻ ഓട്ടത്തിലാണ് ഒരു കോമഡി ഫീൽ ഗുഡ് ചിത്രമാണ്

Written by - Zee Malayalam News Desk | Last Updated : Jun 25, 2022, 04:32 PM IST
  • പ്രിയദർശൻ എന്ന കഥാപാത്രമായി ഷറഫുദീൻ ജീവിക്കുകയായിരുന്നു. ഒരു നിമിഷം പോലും പ്രിയദർശൻ അല്ലാതെ മറ്റൊരാളെ കാണാൻ കഴിഞ്ഞില്ല.
  • C/O സൈറ ബാനു എന്ന ചിത്രത്തിന് ശേഷം ആന്റണി സോണിയുടെ സംവിധാനത്തിൽ വരുന്ന പ്രിയൻ ഓട്ടത്തിലാണ് ഒരു കോമഡി ഫീൽ ഗുഡ് ചിത്രമാണ്
  • മികച്ച നല്ല കുറച്ച് മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന 2.30 മണിക്കൂർ നീണ്ടുനിൽക്കുന്ന ചിത്രം.
Priyan Ottathilaanu Review : നന്മയുടെയും സ്നേഹത്തിന്റെയും നെട്ടോട്ടം, പ്രിയൻ നമുക്ക് ചുറ്റുമുണ്ട്; പ്രിയൻ ഓട്ടത്തിലാണ് റിവ്യൂ

നമുക്ക് പരിചയമുള്ള ആരെങ്കിലും കാണും സ്വന്തം ജീവിതത്തെയും കാര്യങ്ങളെയും മാത്രം നോക്കാതെ മറ്റുള്ളവരെ സഹായിക്കാനായി നെട്ടോട്ടം ഓടുന്ന ചിലർ. പ്രിയദർശൻ അങ്ങനെയുള്ള ഒരു ഓട്ടത്തിലാണ്. ജീവിതാവസാനം വരെ അയാൾ ഇങ്ങനെ നിർത്താതെ ഓടും. അയാൾക്ക് ആകെയുള്ള താല്പര്യം ചുറ്റുമുള്ളവരാണ്. അവരുടെ സന്തോഷമാണ് അയാളുടെ മനസമാധാനം. 

പ്രിയദർശന്റെ ജീവിതത്തിൽ തനിക്ക് ഏറ്റവും പ്രധാനപ്പെട്ട തന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കാവുന്ന കാര്യം മുന്നിൽ വരുമ്പോഴും അയാളുടെ ശ്രദ്ധ തന്റെ നേട്ടമല്ല. തന്റെ മുന്നിൽ വരുന്ന മാറ്ററുള്ളവരുടെ പ്രശ്നങ്ങൾ തന്റെ നേട്ടത്തെക്കാൾ വലുതാണെന്ന് വിശ്വസിച്ച് അതിന് വേണ്ടി ഓടുന്നവനാണ്. പ്രിയദർശൻ എന്ന കഥാപാത്രമായി ഷറഫുദീൻ ജീവിക്കുകയായിരുന്നു. ഒരു നിമിഷം പോലും പ്രിയദർശൻ അല്ലാതെ മറ്റൊരാളെ കാണാൻ കഴിഞ്ഞില്ല. 

ALSO READ: Priyan Oottathilaanu Movie: 'പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി' - മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷറഫുദ്ദീൻ

C/O സൈറ ബാനു എന്ന ചിത്രത്തിന് ശേഷം ആന്റണി സോണിയുടെ സംവിധാനത്തിൽ വരുന്ന പ്രിയൻ ഓട്ടത്തിലാണ് ഒരു കോമഡി ഫീൽ ഗുഡ് ചിത്രമാണ്. മികച്ച നല്ല കുറച്ച് മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന 2 30 മണിക്കൂർ നീണ്ടുനിൽക്കുന്ന ചിത്രം.  മികച്ചൊരു പുതുമയുള്ള ആശയം എന്നാൽ ഒന്ന് ചിന്തിച്ചാൽ പാളി പോകാൻ സാധ്യതയുള്ള കഥ അതിന്റെ കുറവെല്ലാം മായ്ച്ചുകൊണ്ട് തിരക്കഥയിൽ ഒരു സംതൃപ്തി പ്രേക്ഷകന് സമ്മാനിക്കാൻ അഭയകുമാർ, അനിൽ കുര്യൻ എന്നിവർക്ക് സാധിക്കുന്നുണ്ട്. 

മറ്റുള്ളവർക്ക് വേണ്ടി പ്രിയൻ തന്റെ സമയം മാറ്റിവെക്കുമ്പോൾ പോലും 100 കൂട്ടം കാര്യങ്ങൾ അയാൾക്ക് ചിന്തിക്കേണ്ടി വരുന്നുണ്ട്. ഓരോ കാര്യങ്ങൾ വരുമ്പോഴും അത് പ്ലാൻ ചെയ്ത് ചാർട്ട് ചെയ്ത് പ്രിയന്റെ ഭാഷയിൽ പറഞ്ഞാൽ "ഡീസന്റ് ഷെഡ്യൂൾ" എന്ന് ഒരു ചെറുചിരിയോടെ പറയുമ്പോൾ പ്രേക്ഷകന് തോന്നും.."എന്ത് മനുഷ്യനാടോ താൻ" എന്ന്. നന്മയും സ്നേഹവും..പ്രിയന് അത് മാത്രമേ വശമുള്ളു. രണ്ടാം ഭാഗത്തിൽ നൈല ഉഷ കൂടി എത്തുമ്പോൾ കഥ കുറച്ചുകൂടി തലം മാറുന്നുണ്ട്. 

ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്നുണ്ട് എന്ന് റിലീസിന് മുൻപ് തന്നെ വാർത്തകൾ ഉണ്ടായിരുന്നു. അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അപർണ ദാസ്, ജാഫർ ഇടുക്കി, ഷാജു എന്നിവർ അവർ അവരുടെ വേഷങ്ങൾ ഗംഭീരമാക്കി. കുട്ടേട്ടൻ എന്ന കഥാപാത്രമായി ബിജു സോപാനം തകർത്തിട്ടുണ്ട്. എത്രയൊക്കെ പ്രശ്നങ്ങൾ വന്നാലും പ്രിയന് ഒരു ഭാഷയെ അറിയൂ. സ്നേഹത്തിന്റെ ഭാഷ. ആ ഭാഷയിൽ പ്രിയൻ ഓടുകയാണ്. നിർത്താതെയുള്ള ഓട്ടം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News