താൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ലൂസിഫറിന് മൂന്ന് ഭാഗങ്ങളുണ്ടായിരിക്കും എന്ന് പൃഥിരാജ്. മൂവീസ് ഓണ്‍ മൈൻഡ് എന്ന യൂ ടൂബ് ചാനലിൻറെ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങുകളിലൊന്നിലാണ് പൃഥി സംസാരിച്ചത്
ലൂസിഫർ ഒരു ത്രീ പാർട്ട് ഫിലിം ഇവൻറ് ആണെന്ന് ഞങ്ങൾ പറഞ്ഞു കഴിഞ്ഞല്ലോ. ലൂസിഫറിൻറെ ലോകം പാർട്ട്-2 ആകുമ്പോൾ ഒന്നു കൂടി വികസിക്കും. നിങ്ങൾ ലൂസിഫർ വണ്ണിൽ കണ്ട പലതിൻറെയും പിന്നിൽ മറ്റ് ചിലത് കൂടി ഉണ്ടെന്ന് ഒരു പേഴ്പെക്ടീവ് ഉണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാകും. അതിനൊരു മൂന്നാം ഭാഗവും ഉണ്ടാവും. അതിനെ വേണമെങ്കിൽ നിങ്ങൾക്ക് പിസിയു എന്ന് വിളിക്കാം അഥവാ പൃഥിരാജ് സിനിമാറ്റിക് യൂണിവേഴ്സ്. ഇല്യുമിനാറ്റിയെന്നും വിളിക്കാമെന്നും പൃഥി അഭിമുഖത്തിൽ പറയുന്നു.
ALSO READ: Makal Release Date: സത്യൻ അന്തിക്കാടിന്റെ 'മകൾ' ഏപ്രിൽ 29ന് തിയേറ്ററുകളിൽ
അതേസമയം എമ്പുരാൻെ തിരക്കഥ പൂർത്തിയായതായി മുരളീ ഗോപിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൻറെ വരവിനായി പ്രേക്ഷകർ കാത്തിരിപ്പിലാണ്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥയെഴുതി ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം 2019-ലാണ് റിലീസ് ചെയ്തത്. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വമ്പൻ താര നിരയാണ് ചിത്രത്തിലാകമാനം.
Also Read: Kudukku 2025 Teaser: കൃഷ്ണ ശങ്കറിന്റെ വേറിട്ട കഥാപാത്രം; നിഗൂഢത നിറച്ച് 'കുടുക്ക് 2025' ടീസർ
ചിത്രത്തിൻറെ ആദ്യ ദിനം മാത്രം 6.10 കോടിയാണ് സിനിമ നേടിയത്. 200 കോടിയാണ് ചിത്രം വേൾഡ് വൈഡായി നേടിയത്. ഓവര്‍സീസ് വഴി 50 കോടിയും, പ്രീ റിലീസ് വഴി 50 കോടിയും ചിത്രം നേടി. തമിഴ്നാട്ടിൽ നിന്നും 0.63 കോടിയും തെലുങ്കിൽ നിന്നും 1.32 കോടിയുമാണ് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...