Kaduva Movie : 'മലയാളം ആ തീയേ നെഞ്ചോട് ചേർക്കുന്നു'; കടുവയ്ക്ക് മികച്ച പ്രതികരണം; സന്തോഷം അറിയിച്ച് നടി സംയുക്ത മേനോൻ

Kaduva Movie Respose കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന കേന്ദ്രകഥാപാത്രമായി എത്തുന്ന പൃഥ്വിരാജിന്റെ ഭാര്യ എൽസ എന്ന കഥാപാത്രത്തെയാണ് സംയുക്ത ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 7, 2022, 10:42 PM IST
  • ചിത്രത്തിനെതിരെയുള്ള കേസ് സംബന്ധമായ ഏറെ പ്രശ്നങ്ങൾക്കൊടുവിലാണ് കടുവ ഇന്ന് ജൂലൈ ഏഴിന് തിയറ്ററുകളിലെത്തിയിരിക്കുന്നത്.
  • നേരത്തെ ജൂൺ 30ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.
  • എന്നാൽ കഥയിൽ പറയുന്ന യഥാർഥ വ്യക്തി നൽകിയ കേസിന്മേൽ റിലീസ് നീട്ടുകയായിരുന്നു.
  • പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മ്മിച്ചിരിക്കുന്നത്.
Kaduva Movie : 'മലയാളം ആ തീയേ നെഞ്ചോട് ചേർക്കുന്നു'; കടുവയ്ക്ക് മികച്ച പ്രതികരണം; സന്തോഷം അറിയിച്ച് നടി സംയുക്ത മേനോൻ

കൊച്ചി : പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതിൽ സന്തോഷം അറിയിച്ച് സിനിമയിലെ നായിക സംയുക്ത മേനോൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംയുക്ത തന്റെ സന്തോഷം അറിയിച്ചിരിക്കുന്നത്. കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന കേന്ദ്രകഥാപാത്രമായി എത്തുന്ന പൃഥ്വിരാജിന്റെ ഭാര്യ എൽസ എന്ന കഥാപാത്രത്തെയാണ് സംയുക്ത ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനെതിരെയുള്ള കേസ് സംബന്ധമായ ഏറെ പ്രശ്നങ്ങൾക്കൊടുവിലാണ് കടുവ ഇന്ന് ജൂലൈ ഏഴിന് തിയറ്ററുകളിലെത്തിയിരിക്കുന്നത്. 

"ഇന്ന് മലയാളം ആ തീയേ നെഞ്ചോട് ചേർക്കുന്നത് കാണുമ്പോൾ പറഞ്ഞാൽ തീരാത്ത സന്തോഷം മാത്രം. ആ തീ ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത് തീരാത്ത ആഘോഷങ്ങൾക്കാണ്" സംയുക്ത ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നേരത്തെ ജൂൺ 30ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കഥയിൽ പറയുന്ന യഥാർഥ വ്യക്തി നൽകിയ കേസിന്മേൽ റിലീസ് നീട്ടുകയായിരുന്നു. 

ALSO READ : Kaduva Movie: 'കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി! ഒത്തിരി സ്നേഹത്തോടെ'... ഷാജി കൈലാസ്

സംയുക്തയുടെ ഫേസ്ബുക്ക് കുറിപ്പ്

അച്ചായാ,

കയ്യിൽ ഒതുങ്ങാതെ എല്ലാം ഒടുങ്ങും എന്ന് തോന്നുമ്പോഴും , കേസ് ജയിക്കാൻ ഇത്രേം ഒക്കെ വേണോ എന്ന് ചോദിക്കുമ്പോഴും , ആ കണ്ണുകളിലെ തീ കെടാതെ കാത്തുസൂക്ഷിക്കുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട് . കടന്നു പോയതിനെല്ലാം ഇപ്പുറം , ഇന്ന് മലയാളം ആ തീയേ നെഞ്ചോട് ചേർക്കുന്നത് കാണുമ്പോൾ പറഞ്ഞാൽ തീരാത്ത സന്തോഷം മാത്രം. ആ തീ ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത് തീരാത്ത ആഘോഷങ്ങൾക്കാണ്. 
ആൾക്കൂട്ടങ്ങൾക്കിപ്പുറത് തികഞ്ഞ സ്നേഹത്തോടെ, മനസ്സ് നിറഞ്ഞ ചിരിയോടെ, ചെന്നായ് കൂട്ടങ്ങളെ വിറപ്പിക്കുന്ന വീറും വാശിയും ആവാഹിച്ച ആൾരൂപമായ കടുവയെ കൗതുകത്തോടെ നോക്കി നിന്നുകൊണ്ട്, ഞാനുമുണ്ട് ..

സ്വന്തം,
എൽസ

ALSO READ : Ponniyin Selvan I Movie: 'കുന്ദവൈ' രാജകുമാരി, 'പൊന്നിയിൻ സെല്‍വനിലെ തൃഷയുടെ ക്യാരക്ടര്‍ പോസ്റ്റര്‍

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മ്മിച്ചിരിക്കുന്നത്. ജിനു എബ്രഹാമാണ് 'കടുവ'യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമാണ് ജിനു. 

വിവേക് ഒബ്രോയ്, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജേക്ക്‍സ് ബിജോയ്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News