Aadujeevitham: മോളിവുഡിന്റെ G.O.A.T, പൃഥ്വിയുടെ കരിയർ ബെസ്റ്റ്; 'ആടുജീവിതം' ആദ്യം ദിനം നേടിയത്

Aadujeevitham opening day box office collection: മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനെ മലർത്തിയടിച്ച് ഈ വർഷം ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിംഗ് എന്ന നേട്ടം ആടുജീവിതം സ്വന്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Mar 29, 2024, 10:41 AM IST
  • മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങി.
  • മലയാളത്തിൽ നിന്ന് മാത്രം 6.5 കോടിയാണ് ചിത്രം നേടിയത്.
  • നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
Aadujeevitham: മോളിവുഡിന്റെ G.O.A.T, പൃഥ്വിയുടെ കരിയർ ബെസ്റ്റ്; 'ആടുജീവിതം' ആദ്യം ദിനം നേടിയത്

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന് ഗംഭീര വരവേൽപ്പ്. ബ്ലെസി എന്ന സംവിധായകന്റെ പരിശ്രമങ്ങളെയും പൃഥ്വിരാജിന്റെ ഡെഡിക്കേഷനെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചെന്നാണ് ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷൻ കണക്കുകൾ വ്യക്തമാക്കുന്നത്. 

കേരള ബോക്‌സ് ഓഫീസിൽ മാത്രം ആദ്യ ദിനത്തിൽ ആടുജീവിതത്തിന്റെ കളക്ഷൻ 6 കോടിയ്ക്ക് മുകളിലാണ്. ഇത് പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗായി മാറിക്കഴിഞ്ഞു. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം ഇന്ത്യയിൽ നിന്ന് 7.45 കോടിയാണ് നേടിയതെന്ന് സാക്‌നിൽ.കോം റിപ്പോർട്ട് ചെയ്യുന്നു. മലയാളത്തിൽ നിന്ന് മാത്രം 6.5 കോടിയാണ് ചിത്രം നേടിയത്. തമിഴ് 0.5 കോടി, തെലുങ്ക് 0.4 കോടി, ഹിന്ദി 0.01 കോടി, കന്നഡ 0.04 കോടി എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. 

ALSO READ: ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തിലേയ്ക്ക്, അരങ്ങേറ്റം കുറിയ്ക്കാന്‍ ഈ താരങ്ങളും

ഈ വർഷം ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിംഗ് എന്ന നേട്ടവും ആടുജീവിതം സ്വന്തമാക്കി. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തെയാണ് ആടുജീവിതം മറികടന്നിരിക്കുന്നത്. 5.85 കോടിയായിരുന്നു വാലിബന്റെ കളക്ഷൻ. 3.35 കോടി നേടിയ മഞ്ഞുമ്മൽ ബോയ്‌സാണ് പട്ടകയിൽ മൂന്നാം സ്ഥാനത്ത്. 

പൃഥ്വിരാജിൻ്റെ നജീബ് എന്ന കഥാപാത്രത്തെ കുറിച്ചു പറയുമ്പോൾ തന്നെ ഒരിക്കലും മറക്കാൻ കഴിയാത്ത രണ്ട് കഥാപാത്രങ്ങൾ കൂടി ആടുജീവിതത്തിലുണ്ട്. ഹക്കിം, ആഫ്രിക്കക്കാരനായ സുഹൃത്ത് എന്നിവരാണ് മരുഭൂമിയിലെ നജീബിന്റെ ജീവിതത്തിന് വീണ്ടും പ്രതീക്ഷ നൽകുന്നത്. കെ.ആർ ഗോകുലാണ് ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഇബ്രാഹിം ഖാദിരിയായി എത്തിയത് ആഫ്രിക്കൻ വംശജനായ ജിമ്മി ജീൻ ലൂയിസാണ്. ഇവർ മൂന്ന് പേരുടെയും മാജിക്കൽ പ്രകടനം പലപ്പോഴും പ്രേക്ഷകരുടെ ഉള്ളുലക്കുന്നതായി മാറി. 

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലും പൃഥ്വിരാജിന്റെ മേക്കോവറും തന്നെയായിരുന്നു ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ ഹൈപ്പ്. സംവിധായകൻ ബ്ലെസിയുടെ നീണ്ട 16 വർഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ആടുജീവിതം യാഥാർത്ഥ്യമായത്. ഇന്ത്യയിലെ ഏറ്റവും മികച്ച ടെക്‌നീഷ്യൻമാർ കൂടി ചേർന്നതോടെ ആടുജീവിതം ഉയരങ്ങളിലേയ്ക്ക് എത്തി. എ ആർ റഹ്മാൻ കൈകാര്യം ചെയ്ത പശ്ചാത്തല സംഗീതം, റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണം, സുനിൽ കെ.എസിന്റെ ക്യാമറ എന്നിവ എടുത്തുപറയേണ്ടവ തന്നെയാണ്. നോവലിൽ നിന്ന് സിനിമയായി രൂപാന്തരപ്പെട്ട നജീബിന്റെ ആടുജീവിതം മലയാള സിനിമയുടെ ഗതി മാറ്റി മറിക്കുമെന്ന കാര്യത്തിൽ ഇനി യാതൊരു സംശയവും വേണ്ട. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News