Prince Movie: ഇനി ദീപാവലിക്ക് കാണാം!!! ശിവകാർത്തികേയൻ ചിത്രം 'പ്രിൻസ്' ചിത്രീകരണം പൂർത്തിയായി

ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തോടെയാണ് ഷൂട്ടിം​ഗ് പൂര്‍ത്തിയായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 1, 2022, 11:31 AM IST
  • പ്രിൻസിന്റെ ചിത്രീകരണം പൂർത്തിയായി.
  • ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തോടെയാണ് ഷൂട്ടിം​ഗ് പൂര്‍ത്തിയായിരിക്കുന്നത്.
  • പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശിവകാർത്തികേയൻ ചിത്രമാണ് പ്രിൻസ്.
Prince Movie: ഇനി ദീപാവലിക്ക് കാണാം!!! ശിവകാർത്തികേയൻ ചിത്രം 'പ്രിൻസ്' ചിത്രീകരണം പൂർത്തിയായി

ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രിൻസിന്റെ ചിത്രീകരണം പൂർത്തിയായി. ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തോടെയാണ് ഷൂട്ടിം​ഗ് പൂര്‍ത്തിയായിരിക്കുന്നത്. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശിവകാർത്തികേയൻ ചിത്രമാണ് പ്രിൻസ്. ശിവകാർത്തികേയൻ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. പ്രിൻസ് എന്ന ചിത്രവും അത്തരത്തിൽ പ്രേക്ഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ. ശിവകാർത്തികേയന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളും 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഡോക്ടർ, ഡോൺ എന്നീ ചിത്രങ്ങളാണ് 100 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കിയത്. ഹാട്രിക് ലക്ഷ്യമിട്ട് പ്രിൻസുമായി ശിവകാർത്തികേയൻ എത്തുകയാണ്. 

ദീപാവലി റിലീസായി എത്തുന്ന ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകൾ റിലീസ് ചെയ്യുമെന്നാണ് വിവരം. അനുദീപ് കെ.വി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പ്രിൻസി'ന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ആണ്. ശിവകാർത്തികേയൻ ചിത്രങ്ങൾക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് ചിത്രത്തിന്റെ ഡിജിറ്റല്‍- സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ട്. 42 കോടി രൂപയ്‍ക്കാണ് ഇത് സ്വന്തമാക്കിയത് എന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തിയേറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമായിരിക്കും ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിക്കുക. സാറ്റ്ലൈറ്റ് റൈറ്റ്‍സ് വിജയ്‍ ടിവിക്കാണ്.

#Prince wrapped up with a song shoot. Meet you all in theatres this Diwali @Siva_Kartikeyan @anudeepfilm @maria_ryab @manojdft @Cinemainmygenes #Sathyaraj @Premgiamaren @SVCLLP @SureshProdns @ShanthiTalkies @Gopuram_Cinemas @AdityaTamil_ #Prince #PrinceFromDiwali2022 pic.twitter.com/Yln3oN0A55

— Sree Venkateswara Cinemas LLP (@SVCLLP) September 30, 2022

ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് പ്രിൻസ്. ചിത്രത്തിന്റെ സംഗീത സംവിധാനം തമൻ എസ് ആണ്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഷൂട്ട് ചെയ്തത്. ഇതാദ്യമായാണ് ശിവകാർത്തികേയന്റേതായി ഒരു തെലുങ്ക് ചിത്രം ഒരുങ്ങുന്നത്. ശിവകാർത്തികേയന്റെ മറ്റ് ചിത്രങ്ങൾ പോലെ തന്നെ ഇതും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

ഒരു ടൂറിസ്റ്റ് ​ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിലെത്തുന്നത്. വിദേശ യുവതിയുമായി ടൂറിസ്റ്റ് ​ഗൈഡായ ശിവകാർത്തികേയൻ പ്രണയത്തിലാകുന്നതാണ് കഥ. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെർ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കരൈക്കുടിയാണ് ചിത്രത്തിന്റെ ലൊക്കേഷൻ. തമിഴ്നാട്ടിൽ ചിത്രത്തിന്റെ വിതരണാവകാശം പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.  

Also Read: Ramesh Pisharody: രമേഷ് പിഷാരടിയുടെ 'ചിരിപുരണ്ട ജീവിതങ്ങൾ'; മമ്മൂട്ടി പ്രകാശനം ചെയ്തു

തമിഴകത്ത് തുടര്‍ച്ചയായി വിജയങ്ങള്‍ സ്വന്തമാക്കിയ താരമാണ് ശിവകാര്‍ത്തികേയൻ. ഡോൺ ആണ് ശിവകാർത്തികേയൻ നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിബി ചക്രവർത്തിയാണ് ഡോൺ‌ സംവിധാനം ചെയ്‍തത്. ശിവകാർത്തികേയനും ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ എസ്.ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിച്ചത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. 

സമൂഹവും ചുറ്റുമുള്ളവരും പറയുന്ന വഴിയിൽ സഞ്ചരിക്കേണ്ടി വരുന്ന ഇന്നത്തെ തലമുറയുടെ കഷ്ടപ്പാടുകളും അത് തരണം ചെയ്‌ത്‌ സ്വയം തീരുമാനിക്കുന്ന ജീവിതവുമെന്ന വിഷയം സംസാരിക്കുന്ന ചിത്രമാണ് "ഡോൺ". കോളേജ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിബി ചക്രവർത്തി സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തിൽ ചക്രവർത്തി എന്ന കഥാപാത്രമായിട്ടാണ് ശിവകാർത്തികേയൻ എത്തിയത്. ഭൂമിനാഥൻ എന്ന കഥാപാത്രമായി എസ് ജെ സൂര്യയും അഭിനയിച്ചു. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. പ്രിയങ്ക അരുൾ മോഹനാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News