പ്രശാന്ത് വർമ്മയുടെ പാൻ ഇന്ത്യൻ ചിത്രം 'ഹനുമാൻ'മെയ് 12 ന് തിയേറ്ററുകളിൽ

 ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിലെ നായകൻ. ഹനുമാന്റെ ശക്തികൾ ഉൾക്കൊള്ളുന്ന പുരാണത്തിന്റെ ഒരു നേർക്കാഴ്ചയായിരിക്കും ഈ ചിത്രം സമ്മാനിക്കുക.

Written by - ഹരികൃഷ്ണൻ | Last Updated : Jan 9, 2023, 12:12 PM IST
  • ഇതുവരെയുള്ള സിനിമകളിൽ നിന്നും വ്യത്യസ്‍തമായ ഒന്നാണിത്
  • സൂപ്പർ ഹീറോകളെക്കുറിച്ചുള്ള ഒരു സിനിമാറ്റിക് വേൾഡ്
  • ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന നായകനാണ് ചിത്രത്തിൽ
 പ്രശാന്ത് വർമ്മയുടെ പാൻ ഇന്ത്യൻ ചിത്രം 'ഹനുമാൻ'മെയ് 12 ന് തിയേറ്ററുകളിൽ

സംവിധായകൻ പ്രശാന്ത് വർമ്മ ഒരുക്കുന്ന പുതിയ ചിത്രമായ ഹനുമാൻ മെയ് 12, മുതൽ  തീയേറ്ററുകളിൽ എത്തും. സയൻസ്-ഫിക്ഷൻ, ഡിറ്റക്ടീവ്, സോംബി അപ്പോക്കലിപ്‌സ് തുടങ്ങിയ വിഭാഗങ്ങളിൽ ചിത്രങ്ങൾ ഒരുക്കി പ്രശാന്ത് വർമ്മ നേരത്തെ തന്നെ ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്..  അദ്ദേഹത്തിന്റെ  ഇതുവരെയുള്ള സിനിമകളിൽ നിന്നും വ്യത്യസ്‍തമായ ഒന്നാണിത്.

ഇന്ത്യൻ പുരാണങ്ങളിൽ നിന്നുള്ള ശക്തമായ കഥാപാത്രങ്ങളുടെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ടു സൂപ്പർ ഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമ്മിക്കാനുള്ള ശ്രമമാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്.ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിലെ നായകൻ. ഹനുമാന്റെ ശക്തികൾ ഉൾക്കൊള്ളുന്ന പുരാണത്തിന്റെ ഒരു നേർക്കാഴ്ചയായിരിക്കും ഈ ചിത്രം സമ്മാനിക്കുക.

എന്റെ മുൻ സിനിമകൾ കണ്ടാലും നിങ്ങൾക് ചില പുരാണ പരാമർശങ്ങൾ കാണാം. പുരാണകഥാപാത്രമായ ഹനുമാനെക്കുറിച്ച് ഞങ്ങൾ ആദ്യമായി ഒരു മുഴുനീള സിനിമ ചെയ്യുന്നു.. ഒരുപാട് കഥാപാത്രങ്ങളുള്ള ഒരു പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് ഞങ്ങൾ സൃഷ്ടിക്കുകയാണ്. ആദിര എന്നൊരു ചിത്രം ഞങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ കേന്ദ്രീകൃതമായ ഒരു സൂപ്പർഹീറോ സിനിമയും ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്.. ഈ സിനിമകളെല്ലാം നമ്മുടെ പുരാണകഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരിക്കും, എന്നാൽ അവ ആധുനിക കാലത്ത്, അതെ രീതികൾ വച്ച് തന്നെ ചിത്രീകരിക്കപ്പെടും. അത്തരം ചിത്രങ്ങളെ ചുറ്റിപ്പറ്റി ഒരുപാട് പ്രതീക്ഷകളുണ്ടാകും.." ഒരു തെലുങ്ക് സിനിമ മാത്രമല്ല, ഒരു അന്താരാഷ്ട്ര ചിത്രമാണ് ഹനുമാൻ" എന്ന് സംവിധായകൻ വിശേഷിപ്പിച്ചു. ഒരു പാൻ-ഇന്ത്യ മാത്രമല്ല, ഒരു പാൻ-വേൾഡ് സിനിമയാണ്.

തേജ സജ്ജയാണ് ഹനുമാൻ എന്ന ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. തേജയുടെ "അണ്ടർഡോഗ് എന്ന നിലയിലുള്ള മനോഹാരിത" ആണ് തന്നെ നായകനാക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രശാന്ത് വർമ്മ പറഞ്ഞിരുന്നു. അമൃത അയ്യർ, വരലക്ഷ്മി ശരത് കുമാർ, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണല കിഷോർ, ഗെറ്റപ്പ് ശ്രീനു, സത്യ എന്നിവരും ചിത്രത്തിലുണ്ട്.പ്രൈം ഷോ എന്റർടൈൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്‌ഡി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദശരഥി ശിവേന്ദ്ര ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

 

 

 

 

 

Trending News