Hridayam Release: പ്രേക്ഷക ഹൃദയങ്ങളിലേക്ക് പ്രണവിന്റെ 'ഹൃദയം' എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ.   

Written by - Zee Malayalam News Desk | Last Updated : Dec 22, 2021, 11:21 PM IST
  • ചിത്രം തീയേറ്ററുകളിൽ ജനുവരി 21 നാണ് റിലീസ് ചെയ്യുന്നത്.
  • മലയാളി പ്രേക്ഷകര്‍ ഏവരും ഒരുപാട് ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയം.
  • ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസൻ (Vineeth Srinivasan) സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.
  • സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ.
Hridayam Release: പ്രേക്ഷക ഹൃദയങ്ങളിലേക്ക് പ്രണവിന്റെ 'ഹൃദയം' എത്തുന്നു; റിലീസ്  തീയതി പ്രഖ്യാപിച്ചു

Kochi : പ്രണവ് മോഹൻലാലിൻറെ (Pranav Mohanlal) ഏറ്റവും പുതിയ ചിത്രം ഹൃദയം (Hridayam) തീയേറ്ററുകളിൽ റിലീസിനെത്തുന്നു. ചിത്രം തീയേറ്ററുകളിൽ ജനുവരി 21 നാണ് റിലീസ് ചെയ്യുന്നത്. മലയാളി പ്രേക്ഷകര്‍ ഏവരും ഒരുപാട് ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയം. ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസൻ (Vineeth Srinivasan) സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.

 സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. മെറിലാന്റ് സിനിമാസ് ബാനറിൽ - വിശാഖ് സുബ്രമണ്യം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. മെറിലാന്റ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. 

ALSO READ: Hridayam Teaser | കല്യാണിയും പ്രണവും ദർശനയും; 'ഹൃദയം' ടീസർ പുറത്ത്

അജു വർഗ്ഗീസ്,അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.  നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ​ഗാനം തരം​ഗമായി മാറിയിരുന്നു. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽ‌കിയ ദർശന എന്ന ​ഗാനം 12 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ്ങിൽ തുടരുകയാണ്. സം​ഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്. 

ALSO READ: Hridayam First Song: റിലീസ് എപ്പോൾ...ചോ​ദ്യങ്ങൾക്ക് ഉത്തരവുമായി ഹൃദയത്തിലെ ആദ്യ വീഡിയോ​ ​ഗാനം പുറത്ത്

'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ (Pranav Mohanlal) നായകനാവുന്ന ചിത്രമാണിത്. അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2022 ജനുവരിയിലാണ് ചിത്രം റീലീസിനെത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News