Ponniyin Selvan 2 Update: പൊന്നിയിൻ സെൽവൻ 2ന്റെ പശ്ചാത്തല സംഗീതം ഒരുങ്ങുന്നത് ലണ്ടനിൽ? മണിരത്നത്തിനൊപ്പമുള്ള ചിത്രം പങ്കിട്ട് എ.ആർ റഹ്മാൻ

Ponniyin Selvan 2: മണിരത്നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാ​ഗത്തിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കുന്നതിന്റെ ഭാ​ഗമായാണ് എആർ റഹ്മാനും സംവിധായകനും ലണ്ടനിൽ എത്തിയതെന്നാണ് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 02:39 PM IST
  • മണിരത്നത്തിനൊപ്പമുള്ള ഒരു ചിത്രം എ.ആർ റഹ്മാൻ പങ്കുവെച്ചതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങ് ആകുന്നത്.
  • ലണ്ടനിലെ അബ്ബേ റോഡ് സ്റ്റുഡിയോസിന്റെ മുൻപിൽ ഇരുവരും നിൽക്കുന്ന ചിത്രമാണ് എ.ആർ റഹ്മാൻ പങ്കുവെച്ചിരിക്കുന്നത്.
  • പിഎസ്-2ന്റെ പശ്ചാത്തല സം​ഗീതം ഒരുക്കുന്നതിന്റെ തിരക്കിലാണ് എ.ആർ റഹ്മാൻ എന്നാണ് റിപ്പോർട്ടുകൾ.
Ponniyin Selvan 2 Update: പൊന്നിയിൻ സെൽവൻ 2ന്റെ പശ്ചാത്തല സംഗീതം ഒരുങ്ങുന്നത് ലണ്ടനിൽ? മണിരത്നത്തിനൊപ്പമുള്ള ചിത്രം പങ്കിട്ട് എ.ആർ റഹ്മാൻ

പൊന്നിയിൻ സെൽവൻ 2 തിയേറ്ററുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഏപ്രിൽ 28ന് ചിത്രം പ്രേക്ഷകർക്ക് മുൻപിലെത്തും. ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആദ്യ ഭാ​ഗം കണ്ട ഓരോ പ്രേക്ഷകനും. കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യ ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരുന്നു. അകമലർ എന്ന ​ഗാനമാണ് പുറത്തുവിട്ടത്. പൊന്നിയിൻ സെൽവന്റെ ആദ്യ ഭാ​ഗത്തിൽ ഈ പാട്ട് ഉൾപ്പെടുത്തിയിരുന്നെങ്കിലും പൂർണമായിരുന്നില്ല. കാർത്തി - തൃഷ എന്നിവരുടെ പ്രണയം പറയുന്ന ​ഗാനമാണിത്. ഇപ്പോഴിത പൊന്നിയിൻ സെൽവൻ 2 സംബന്ധിച്ച് പുതിയ അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. 

പൊന്നിയിൻ സെൽവന്റെ സംവിധായകൻ മണിരത്നത്തിനൊപ്പമുള്ള ഒരു ചിത്രം എ.ആർ റഹ്മാൻ പങ്കുവെച്ചതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങ് ആകുന്നത്. ലണ്ടനിലെ അബ്ബേ റോഡ് സ്റ്റുഡിയോസിന്റെ മുൻപിൽ ഇരുവരും നിൽക്കുന്ന ചിത്രമാണ് എ.ആർ റഹ്മാൻ പങ്കുവെച്ചിരിക്കുന്നത്. പിഎസ്-2ന്റെ പശ്ചാത്തല സം​ഗീതം ഒരുക്കുന്നതിന്റെ തിരക്കിലാണ് എ.ആർ റഹ്മാൻ എന്നാണ് റിപ്പോർട്ടുകൾ. അബ്ബേ റോഡ് സ്റ്റുഡിയോസിൽ ജോലികൾ പുരോ​ഗമിക്കുന്നു എന്നാണ് എ.ആർ റഹ്മാൻ പറയുന്നത്. പിഎസ്-2 ലണ്ടനിൽ എന്ന ക്യാപ്ഷനോടെയാണ് എ.ആർ റഹ്മാൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

Also Read: Voice Of Sathyanathan: ദിലീപ്-റാഫി ചിത്രം തിയേറ്ററുകളിലേയ്ക്ക്; 'വോയ്സ് ഓഫ് സത്യനാഥൻ' ഉടനെത്തുമെന്ന് റിപ്പോർട്ട്

നിരവധി പേരാണ് പോസ്റ്റിന് പിന്നാലെ കമന്റുകളുമായി എത്തിയത്. വിശ്രമമില്ലാതെയുള്ള എആർ റഹ്മാൻ വർക്ക് ചെയ്യുന്നതിനെ പ്രശംസിച്ചാണ് കൂടുതൽ ആളുകളും കമന്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ചിമ്പു നായകനാകുന്ന പത്തു തല എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ എ ആർ റഹ്മാൻ തത്സമയം പരിപാടി അവതരിപ്പിച്ചിരുന്നു. 

പൊന്നിയിൻ സെല്‍വൻ -1 ബോക്സോഫീസിൽ വൻ ചരിത്രമാണ് സൃഷ്‍ടിച്ചത്. ആ​ഗോളതലത്തിൽ 500 കോടിയാണ് ചിത്രം നേടിയത്. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം പൊന്നിയിൻ സെല്‍വൻ ഒരുക്കിയത്. വിക്രം, കാർത്തി, ജയം രവി, തൃഷ, ഐശ്വര്യാ റായ്, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, വിക്രം പ്രഭു, ബാബു ആൻ്റണി, ലാൽ, റിയാസ് ഖാൻ, അശ്വിന്‍ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അരുൾമൊഴിവർമ്മന്റെ (പൊന്നിയിൻ സെൽവൻ) ആദ്യകാല ജീവിതത്തിന്റെ കഥയാണ് ആദ്യഭാഗം പറയുന്നത്. ജയം രവിയാണ് അരുൾമൊഴിവർമ്മൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. 

എ. ആർ. റഹ്മാൻ്റെ സംഗീതവും, രവി വർമ്മൻ്റെ ഛായ ഗ്രഹണവും, തോട്ടാ ധരണിയുടെ കലാ സംവിധാനവുമാണ് പൊന്നിയിൻ സെൽവനിലെ ആകർഷക ഘടകം. ലൈക്കാ പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ 'പൊന്നിയിൻ സെൽവൻ-2 ' തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News