Chaaver Movie: 'ചാവേറി'ന്റെ ആവേശം നിറച്ച് പൊലിക പൊലിക ​ഗാനം; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

ചാവേർ നാളെ, ഒക്ടോബർ 5ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഒരുപാട് തവണ റിലീസ് നീണ്ടുപോയ ചിത്രം ഒടുവിൽ എത്തുമ്പോൾ പ്രേക്ഷകർ അത്രകണ്ട് ആവേശത്തിലാണ്. ഈ ആവേശം ഒന്നുകൂടി ഉയർത്തിയിരിക്കുകയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ലിറിക്കൽ വീഡിയോ ​ഗാനം. പൊലിക പൊലിക എന്ന ​ഗാനം പ്രേക്ഷകരുടെ മനസിൽ ആ സിനിമയുടെ മുഴുവൻ ആവേശവും നിറയ്ക്കുന്നതാണ്. ജസ്റ്റിൻ വർ​ഗീസ് സം​ഗീതം നൽകിയ ​ഗാനം എഴുതിയിരിക്കുന്നത് ഹരീഷ് മോഹനൻ ആണ്. ​ഗോവിന്ദ് വസന്ത, ബേബി ജീൻ, സന്തോഷ് വർമ്മ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 12:51 PM IST
  • ചോരയുടെ മണമുള്ള കഥയും കഥാപാത്രങ്ങളുമായി ഒരു ട്രാവൽ ത്രില്ലറായാണ് 'ചാവേർ' തിയേറ്ററുകളിലെത്താനൊരുങ്ങുന്നത്.
  • പൊലിക പൊലിക എന്ന ​ഗാനം പ്രേക്ഷകരുടെ മനസിൽ ആ സിനിമയുടെ മുഴുവൻ ആവേശവും നിറയ്ക്കുന്നതാണ്.
  • ജസ്റ്റിൻ വർ​ഗീസ് സം​ഗീതം നൽകിയ ​ഗാനം എഴുതിയിരിക്കുന്നത് ഹരീഷ് മോഹനൻ ആണ്.
Chaaver Movie: 'ചാവേറി'ന്റെ ആവേശം നിറച്ച് പൊലിക പൊലിക ​ഗാനം; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

ചാവേർ നാളെ, ഒക്ടോബർ 5ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഒരുപാട് തവണ റിലീസ് നീണ്ടുപോയ ചിത്രം ഒടുവിൽ എത്തുമ്പോൾ പ്രേക്ഷകർ അത്രകണ്ട് ആവേശത്തിലാണ്. ഈ ആവേശം ഒന്നുകൂടി ഉയർത്തിയിരിക്കുകയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ലിറിക്കൽ വീഡിയോ ​ഗാനം. പൊലിക പൊലിക എന്ന ​ഗാനം പ്രേക്ഷകരുടെ മനസിൽ ആ സിനിമയുടെ മുഴുവൻ ആവേശവും നിറയ്ക്കുന്നതാണ്. ജസ്റ്റിൻ വർ​ഗീസ് സം​ഗീതം നൽകിയ ​ഗാനം എഴുതിയിരിക്കുന്നത് ഹരീഷ് മോഹനൻ ആണ്. ​ഗോവിന്ദ് വസന്ത, ബേബി ജീൻ, സന്തോഷ് വർമ്മ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

ചോരയുടെ മണമുള്ള കഥയും കഥാപാത്രങ്ങളുമായി ഒരു ട്രാവൽ ത്രില്ലറായാണ് 'ചാവേർ' തിയേറ്ററുകളിലെത്താനൊരുങ്ങുന്നത്. അടുത്തിടെ പുറത്തുവന്ന ട്രെയിലർ ട്രെൻഡിങ് ആകുകയും ചെയ്തിരുന്നു. ആദ്യ രണ്ട് സിനിമകളും വൻ ഹിറ്റുകളാക്കി മാറ്റിയ സംവിധായകൻ ടിനു പാപ്പച്ചന്‍റെ മൂന്നാമത് ചിത്രമായെത്തുന്ന 'ചാവേറി'നായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതുമാണ് ട്രെയിലർ.

കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വ‍ർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് പ്രമേയമാക്കിയിരിക്കുന്നതെന്നാണ് ട്രെയിലറിൽ നിന്ന് ലഭിച്ചിരിക്കുന്ന സൂചനകള്‍. കണ്ണൂര്‍ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ തിരക്കഥയിലാണ് ടിനു പാപ്പച്ചൻ സിനിമ ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റായ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ', 'അജഗജാന്തരം' സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ 'ചാവേർ' തിയേറ്ററുകളിൽ തന്നെ കാണാൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ്.

Also Read: Chaaver Update: 9 വർഷങ്ങള്‍ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുൻപിൽ; 'ചാവേറി'ലെ ദേവിയായി സംഗീത!

ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രമായിരിക്കുമെന്നാണ് ഇതിനകം പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കും മോഷൻ പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുകളുമൊക്കെ നൽകുന്ന സൂചന. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ്  യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്‌: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News