പോക്കിമോനിൽ നിന്ന് പടിയിറങ്ങി ആഷും പീകാച്ചുവും; കാലഘട്ടത്തിന് പരിസമാപ്തി

നീളൻ ചെവിയും കവിളിൽ ചുവന്ന പൊട്ടുകളുമുള്ള പീക്കാച്ചു തലമുറകളിലായി കുട്ടികളുടെ മനസ്സ് കീഴടക്കിയ കാർട്ടൂൺ കഥാപാത്രമാണ്.

Written by - ഗോവിന്ദ് ആരോമൽ | Last Updated : Dec 18, 2022, 03:05 PM IST
  • ജനപ്രിയതാരങ്ങളാണ് ആഷ് കെച്ചമും ഉറ്റ സുഹൃത്ത് ചുണ്ടെലിയായ പീകാച്ചുവും
  • കുട്ടികളുടെ മനസ്സ് കീഴടക്കിയ കാർട്ടൂൺ കഥാപാത്രമാണ്
  • പുതിയ കഥ 2023 ഏപ്രിലിൽ തുടങ്ങുമെന്നാണു സൂചന
പോക്കിമോനിൽ നിന്ന് പടിയിറങ്ങി ആഷും പീകാച്ചുവും; കാലഘട്ടത്തിന് പരിസമാപ്തി

ഒരു കാലഘട്ടത്തിന് പരിസമാപ്തി.കുട്ടികളുടെ ഇഷ്ട കാർട്ടൂൺ പരമ്പരയായ പോക്കിമോൻ അവരുടെ ജനപ്രിയ നായകനായ ആഷ് കെച്ചമിനെയും ഉറ്റതോഴനായ പീകാച്ചുവിനെയും ഉപേക്ഷിക്കുന്നു .ഏകദേശം കാൽനൂറ്റാണ്ട് മുൻപ് ടെലിവിഷനിൽ അരങ്ങേറിയ പോക്കിമോനിലെ ജനപ്രിയതാരങ്ങളാണ് ആഷ് കെച്ചമും ഉറ്റ സുഹൃത്ത് ചുണ്ടെലിയായ പീകാച്ചുവും. നീളൻ ചെവിയും കവിളിൽ ചുവന്ന പൊട്ടുകളുമുള്ള പീക്കാച്ചു തലമുറകളിലായി കുട്ടികളുടെ മനസ്സ് കീഴടക്കിയ കാർട്ടൂൺ കഥാപാത്രമാണ്.

2023 ൽ ആദ്യകാല കഥാപാത്രങ്ങളായ സ്പ്രിഗാറ്റിറ്റൊ,  ഫ്യുകൊകൊ, ക്വാക്സ് ലി തുടങ്ങിയവരാവും പോക്കിമോനിൽ തിരിച്ചെത്തുക. നിലവിൽ സംപ്രേക്ഷണത്തിലുള്ള ‘പോക്കിമോൺ അൾട്ടിമേറ്റ് ജേണീസ്: ദ് സീരീസ്’ പൂർത്തിയാവുന്നതോടെയാവും പുതിയ മാറ്റങ്ങൾ നടപ്പാവുക.പോക്കിമോൻ വേൾഡ് സീരീസിലെ മാസ്റ്റർ ടൂർണമെന്റ് വിജയിക്കാൻ പീക്കാച്ചുവും ആഷ് കെച്ചമും മറ്റ് പോക്കിമോനുകളും അവരുടെ മാസ്റ്റർമാരും നടത്തുന്ന തകർപ്പൻ പോരാട്ടമാണ് ഈ പരമ്പരയുടെ ഇതിവൃത്തം. ആഷ് കെച്ചം ലോകചാംപ്യനാകുന്നതോടെ കഥ പൂർണമാകും.  പുതിയ കഥ 2023 ഏപ്രിലിൽ തുടങ്ങുമെന്നാണു പുറത്തുവരുന്ന സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News