മിഥുൻ മാനുവേൽ തോമസിന്റെ രചനയിൽ നവാഗതനായ വിഷ്ണു ഭരതൻ ഒരുക്കുന്ന ചിത്രമാണ് ഫീനിക്സ്. മലയാളം ഹൊറർ ത്രില്ലർ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം നവംബർ 17ന് ആഗോള റിലീസായി എത്തും. എന്നാൽ കേരളത്തിന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ചിത്രം ഒരാഴ്ച വൈകിയാണ് റിലീസാകുക. കൂടാതെ നാളെ നവംബർ 15ന് ചിത്രത്തിന്റെ സ്പെഷ്യൽ പ്രീമിയറും അണിയറ പ്രവർത്തകർ ഒരുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്,. ട്രെയിലറിന് വലിയ ശ്രദ്ധ നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്. നേരത്തെ ഫിനിക്സിന്റെ ഫസ്റ്റ്ലുക്ക് സോഷ്യൽ മീഡയയിൽ ചർച്ചയായിരുന്നു. തിയറ്ററുകളിൽ സൂപ്പർ ഹിറ്റായ ഗരുഡന് ശേഷം മിഥുൻ മാനുവേലിന്റെ രചനയിൽ ഒരുങ്ങിയ ചിത്രമാണ് ഫീനിക്സ്. അജു വർഗീസിന് പുറമെ ചന്തുനാഥ്, അനൂപ് മേനോൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി ഫീനിക്സിൽ എത്തുന്നത്. ഹൊറർ ത്രില്ല വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഫീനിക്സെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
21 ഗ്രാംസ് എന്ന ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനിഷ് കെ എൻ ആണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ വിഷ്ണുവും ബിഗിൽ ബാലകൃഷ്ണന്റെ കഥയ്ക്ക് മിഥുൻ മാനുവലാണ് തിരക്കഥയും സംഭാഷണവും ഒരിക്കിയിരിക്കുന്നത്.
കൈതി, വിക്രം വേദ, ആർഡിഎക്സ് എന്നീ സിനിമകൾക്ക് സംഗീതം ഒരുക്കിയ സാം സി എസാണ് ഫീനിക്സിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാറാണ് സാമിന്റെ സംഗീതത്തിന് വരികൾ രചിക്കുന്നത്. ആൽബിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. നിതീഷ് കെ ടി ആറാണ് ചിത്രത്തിന്റെ എഡിറ്റർ.