Pathrosinte Padappukal : "ഫുൾ ഓൺ ആണേ"; പുതിയ ഗാനവുമായി പത്രോസിന്റെ പടപ്പുകൾ

Pathrosinte Padappukal New Song : മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ്  തിരക്കഥ എഴുതി അഫ്സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ' പത്രോസിന്റെ പടപ്പുകള്‍ '.

Written by - Zee Malayalam News Desk | Last Updated : Mar 12, 2022, 12:59 PM IST
  • മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ' പത്രോസിന്റെ പടപ്പുകള്‍ '.
  • ഇപ്പോൾ ചിത്രത്തിലെ ഫുൾ ഓൺ ആണേയെന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.
  • ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
  • പ്രേക്ഷകരുടെ ഇഷ്ട താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തില്‍ ഷറഫുദീന്‍ , ഡിനോയ് പൗലോസ് , നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്
 Pathrosinte Padappukal : "ഫുൾ ഓൺ ആണേ"; പുതിയ ഗാനവുമായി പത്രോസിന്റെ പടപ്പുകൾ

Kochi : പുത്തൻ ഗാനവുമായി എത്തിയിരിക്കുകയാണ് ഡിനോയ് പൗലോസ് ചിത്രം പത്രോസിന്റെ പടപ്പുകൾ. മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ്  തിരക്കഥ എഴുതി അഫ്സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ' പത്രോസിന്റെ പടപ്പുകള്‍ '. ഇപ്പോൾ ചിത്രത്തിലെ ഫുൾ ഓൺ ആണേയെന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

പ്രേക്ഷകരുടെ ഇഷ്ട താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തില്‍ ഷറഫുദീന്‍ , ഡിനോയ് പൗലോസ് , നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍  എത്തുന്നത്. തണ്ണീര്‍മത്തന്‍  ദിനങ്ങള്‍  എന്ന ഹിറ്റ് ചിത്രത്തിന് ശേഷം  ഡിനോയ് പൗലോസ്  തിരക്കഥ  എഴുതുന്ന ചിത്രം അഫ്സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭമാണ്.

ALSO READ: ലിയോ തദേവൂസിന്റെ പന്ത്രണ്ട്, സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തില്‍ കഥ  പറയുന്ന ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത് ഒ.പി.എം ഫിലിംസ് ആണ്. ചിത്രത്തിൽ സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, നന്ദു തുടങ്ങിയവരും എത്തുന്നുണ്ട്. നിരവധി പുതുമുഖ താരങ്ങളെ അണിനിരത്തിയാണ് ചിത്രം എത്തുന്നത്. ജയേഷ്  മോഹന്‍  ക്യാമറയും ജേക്സ് ബിജോയ് സംഗീതവും  നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ജാവേദ് ചെമ്പാണ്.

 എഡിറ്റ്, ക്രിയേറ്റിവ് ഡയറക്ഷന്‍-സംഗീത് പ്രതാപ്.  കല - ആഷിക്. എസ്,  വസ്ത്രലങ്കാരം - ശരണ്യ ജീബു,  , മേക്കപ്പ് - സിനൂപ്  രാജ്, മുഖ്യ സംവിധാന സഹായി - അതുല്‍ രാമചന്ദ്രന്‍, സ്റ്റില്‍ - സിബി ചീരന്‍ , സൗണ്ട് മിക്സ് - ധനുഷ് നായനാര്‍, ജഞഛ എ.എസ് ദിനേശ്, ആതിര ദില്‍ജിത്, പരസ്യ  കല യെല്ലോ ടൂത്ത്, അനദര്‍ റൗണ്ട്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News