Pathaan Box Office: പഠാൻ കേരളത്തിൽ നേടിയത്, ബോക്സോഫീസ് കണക്ക്

ആദ്യ ദിനം തന്നെ പഠാൻ 100 കോടി സ്വന്തമാക്കിയെന്നാണ് വിവിധ ട്രേഡ് ട്വിറ്റർ പേജുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 26, 2023, 03:46 PM IST
  • ഹിന്ദിയിൽ ആദ്യ ദിനം ചിത്രം നേടിയത് 55 കോടിയാണ്
  • ഇതു വരെ ഹിന്ദിയിൽ ഇറങ്ങിയ ചിത്രങ്ങളിൽ മികച്ച ഫസ്റ്റ് ഡേ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്ന്
  • ചിത്രം 100 കോടിയിൽ എത്തിയെന്നും ഇന്ത്യൻ ബോക്സോഫീസ്
Pathaan Box Office: പഠാൻ കേരളത്തിൽ നേടിയത്, ബോക്സോഫീസ് കണക്ക്

തിരുവനന്തപുരം:  ബോക്സോഫീസുകളിൽ തരംഗം സൃഷ്ടിക്കുകയാണ് ഷാരൂഖ് ചിത്രം. ലോകമെമ്പാടുമുള്ള പ്രേക്ഷകർ വൻ വരവേൽപ്പാണ് ചിത്രത്തിന് നൽകിയത്. ​ഗംഭീര പ്രതികരണങ്ങൾക്കൊപ്പം ചിത്രം ​മികച്ച കളക്ഷനും നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ റിലീസിങ്ങ് ദിവസം കണക്കിലെടുത്ത് ഗംഭീര കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.

ആദ്യ ദിനം തന്നെ പഠാൻ 100 കോടി സ്വന്തമാക്കിയെന്നാണ് വിവിധ ട്രേഡ് ട്വിറ്റർ പേജുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. 100 കോടിയിലധികം രൂപ ചിത്രം ആദ്യദിനം നേടിയെന്ന് സിനിമാ ട്രാക്കേഴ്‍സായ ഫോറം കേരളം ട്വീറ്റ് ചെയ്തു. കേരള ബോക്സോഫീസിൻറെ ട്വിറ്റർ പേജിൽ പുറത്ത് വിട്ട കണക്കിൽ റിലീസ് ദിനം 1.95 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഒരു ബോളിവുഡ് ചിത്രത്തിന് ഇതുവരെ ലഭിച്ചതിലും വലിയ വമ്പൻ ഒാപ്പണിംഗ് കൂടിയാണിത്.

 

ഇന്ത്യൻ ബോക്സോഫീസ് പുറത്ത് വിട്ട കണക്കിൽ ഹിന്ദിയിൽ ആദ്യ ദിനം ചിത്രം നേടിയത് 55 കോടിയാണ്.  വേൾഡ് വൈഡ് കണക്കിൽ ചിത്രം 100 കോടിയിൽ എത്തിയെന്നും ഇന്ത്യൻ ബോക്സോഫീസ് ട്വീറ്റ് ചെയ്യുന്നു.ആദ്യദിനത്തെ കണക്കുകൾ നോക്കിയാൽ ഇതു വരെ ഹിന്ദിയിൽ ഇറങ്ങിയ ചിത്രങ്ങളിൽ മികച്ച ഫസ്റ്റ് ഡേ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് പഠാൻ എന്ന് ഇന്ത്യൻ ബോക്സോഫീസ് കണക്കുകൾ നിരത്തി സാധൂകരിക്കുന്നു.ഇതിനായി അവർ ചൂണ്ടിക്കാണിക്കുന്ന അഞ്ച് ചിത്രങ്ങളിൽ ഒന്നാമത് പഠാനാണ്. ആ കണക്കുകൾ ഇങ്ങനെ.

Pathaan - 55 cr
 KGFChapter2 - 53.95 cr
War - 51.6 cr
ThugsOfHindostan - 50.75 cr
HappyNewYear - 42.62 cr

 

എന്തായാലും അവധി ദിവസങ്ങളും ചിത്രത്തിൻറെ മികച്ച പ്രതികരണവും കൂടി കണക്കിലെടുക്കുമ്പോൾ ചിത്രൻ വമ്പൻ കളക്ഷൻ തന്നെ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളും ഇത് സാധൂകരിക്കുന്നു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News