പത്താൻ ബോക്‌സ് ഓഫീസ് കളക്ഷൻ: റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ച ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച പത്താൻ, ഇന്ത്യയിലെ 300 കോടി ക്ലബ്ബിൽ കയറി. 300 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ ഷാരൂഖ് ഖാൻ ചിത്രമായി പത്താൻ. യാഷ് രാജ് ഫിലിംസ് നിർമിച്ച പത്താൻ 23-25 കോടി രൂപ കളക്ഷൻ നേടി. ആറ് ദിവസം കൊണ്ട് ആകെ 300 കോടി കടന്നു.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ദിനംപ്രതി പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. ബോക്‌സ് ഓഫീസിൽ ആമിറിന്റെ രണ്ട് ചിത്രങ്ങളും സൽമാന്റെ മൂന്ന് 300 കോടി ചിത്രങ്ങളും മറികടന്ന് മുന്നേറുകയാണ് പത്താൻ. ആമിറിന്റെ ദംഗൽ (374.53 കോടി), പികെ (337.72 കോടി), സൽമാന്റെ ടൈഗർ സിന്ദാ ഹേ (339 കോടി), സുൽത്താൻ (300.67 കോടി), ബജ്‌രംഗി ഭായിജാൻ (315.49 കോടി) എന്നിവയാണ് 300 കോടി ക്ലബ്ബിലുള്ള ചിത്രങ്ങൾ.
പത്താന്റെ ബോക്സ് കളക്ഷൻ
ബുധൻ: 57 കോടി രൂപ
വ്യാഴം: 70.50 കോടി രൂപ
വെള്ളി: 39.25 കോടി രൂപ
ശനി: 53.25 കോടി രൂപ
ഞായർ: 60.75 കോടി രൂപ
തിങ്കൾ: 23-25 കോടി രൂപ (എസ്റ്റിമേറ്റ്) ആകെ: 303.75- കോടി രൂപ. 305.75 കോടി ( എസ്റ്റിമേറ്റ്)
രണ്ടാം വാരാന്ത്യത്തോടെ ദംഗലിന്റെ ലൈഫ് ടൈം കളക്ഷനെ മറികടന്ന് പത്താൻ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറാനും സാധ്യതയുണ്ട്. 500 കോടി ക്ലബ്ബിൽ കയറാനും ബാഹുബലി 2 ന് ശേഷം ആ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രമാകാനും സാധ്യതയുണ്ടെന്ന് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു. ബോക്സ് ഓഫീസിലെ റെക്കോർഡുകൾ തകർത്ത് പത്താൻ മുന്നേറ്റം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...