Pakalum Pathiravum Ott: 'പകലും പാതിരാവും' ഒടിടി റിലീസ് പ്രഖ്യാപിച്ചു; എപ്പോൾ, എവിടെ കാണാം?

ഏപ്രിൽ 28 മുതലാണ് കുഞ്ചാക്കോ ബോബൻ നായകനായ പകലും പാതിരാവും സീ5ൽ സ്ട്രീമിങ് തുടങ്ങുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 25, 2023, 12:27 PM IST
  • പകലും പാതിരാവും സംവിധാനം ചെയ്തത് അജയ് വാസുദേവാണ്.
  • ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിച്ചത്.
  • നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്.
Pakalum Pathiravum Ott: 'പകലും പാതിരാവും' ഒടിടി റിലീസ് പ്രഖ്യാപിച്ചു; എപ്പോൾ, എവിടെ കാണാം?

കുഞ്ചാക്കോ ബോബനും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പകലും പാതിരാവും ഒടിടി റിലീസിന് ഒരുങ്ങുന്നു. സീ5 ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 28 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും. മാർച്ച് മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് പകലും പാതിരാവും. മലയോര പ്രദേശത്തുള്ള ആശ്രമത്തിൽ ഒരു അജ്ഞാതൻ വന്ന് താമസിക്കുന്നതും തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളും, അയാൾ വരാനുള്ള കാരണവും ഒക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

പകലും പാതിരാവും സംവിധാനം ചെയ്തത് അജയ് വാസുദേവാണ്. ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിച്ചത്. നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. ഗുരു സോമസുന്ദരം, തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ. യു, സീത എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഗോകുലം ഗോപാലനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷൈലോക്കിന് ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് പകലും പാതിരാവും.

Also Read: Jackson Bazaar Youth: ട്രംപെറ്റ് വായിക്കുന്ന ജാഫർ ഇടുക്കി..കൂടെ ലുക്മാനും; 'ജാക്സൺ ബസാർ യൂത്തി'ലെ ആദ്യ ഗാനം പുറത്തിറങ്ങി

 

വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. ക്രിസ്റ്റഫർ, ഓപ്പറേഷൻ ജാവ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫായിസ് സിദ്ധീഖ് ആണ് ഛായാഗ്രഹണം നിർവ്വഹിച്ചത്. നിരവധി തമിഴ് ചിത്രങ്ങൾ ഒരുക്കിയ സാം സി.എസ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്.

ഗാനങ്ങൾ സ്റ്റീഫൻ ദേവസി ചിട്ടപ്പെടുത്തിയിരിക്കുന്നു. കഥ: ദയാൽ പത്മനാഭൻ, എഡിറ്റര്‍: റിയാസ് ബദര്‍, കലാ സംവിധാനം: ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്: ജയന്‍, ഡിസൈന്‍: കൊളിന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രകരി, ചീഫ് അസോസിയേറ്റ്: മനീഷ് ബാലകൃഷ്ണന്‍, കോസ്റ്റ്യൂം : ഐഷ സഫീർ സേട്ട്, സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News