Kerala Crime Files 2 : പുതിയ കേസുമായി 'കേരള ക്രൈം ഫയൽസ്' എത്തുന്നു; വെബ് സീരീസിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു

Kerala Crime Files Season 2 Web Series : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസാണ് കേരള ക്രൈം ഫയൽസ്

Written by - Zee Malayalam News Desk | Last Updated : Feb 13, 2024, 01:50 PM IST
  • അഹമ്മദ് കബീറാണ് സംവിധായകൻ
  • ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസാണ് കേരള ക്രൈം ഫയൽസ്
Kerala Crime Files 2 : പുതിയ കേസുമായി 'കേരള ക്രൈം ഫയൽസ്' എത്തുന്നു; വെബ് സീരീസിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു

Kerala Crime Files Season 2 OTT Updates : ഡിസ്നി ഹോട്ട്സ്റ്റാർ മലയാളത്തിൽ അവതരിപ്പിച്ച ആദ്യ വെബ് സീരീസായ കേരള ക്രൈം ഫയൽസിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു. ആദ്യ സീസണായ കേരള ക്രൈം ഫയൽസ് ഷിജു, പാറയിൽ വീട്, നീണ്ടകര സംവിധാനം ചെയ്ത അഹമ്മദ് കബീർ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ മങ്കി ബിസിനെസിന്റെ ബാനറിൽ സംവിധായകൻ വെബ് സീരീസ് ഒരുക്കുന്നത്. വെബ് പരമ്പരയുടെ ചിത്രീകരണം അടുത്താഴ്ച മുതൽ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അതേസമയം ആദ്യ സീസണിലെ താരങ്ങൾ തന്നെയാകുമോ രണ്ടാം ഭാഗത്തിലും ഉണ്ടാകുക എന്ന വ്യക്തത അണിയറപ്രവർത്തകർ നൽകിട്ടില്ല.

അഹമ്മദ് കബീർ ഒരുക്കുന്ന രണ്ടാം സീസണിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് ബാഹുൽ രമേഷാണ്. ബാക്കി അണിയറപ്രവർത്തകരിൽ ഭൂരിഭാഗം പേരും ഒന്നാം സീസണിൽ പ്രവർത്തച്ചവരാണ്. ജിതിൻ സ്റ്റാനിസ്ലോസാണ് ഛായഗ്രാഹകൻ. ഹിഷാം അബ്ദുൽ വഹാബാണ് പരമ്പരയ്ക്ക് സംഗീതം നൽകുക. മഹേഷ് ഭുവനേന്ദാണ് എഡിറ്റർ പ്രതാപ് രവീന്ദ്രനാണ് പ്രൊഡക്ഷൻ ഡിസൈനർ.

ALSO READ : Malayalam OTT : ഒടിടിയിൽ ഉള്ള മികച്ച മലയാളം ത്രില്ലറുകൾ; ഇതാ ലിസ്റ്റ്

മറ്റ് അണിയറപ്രവർത്തകർ - ധനുഷ് നയനാർ-സൗണ്ട് ഡിസൈൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഹസ്സൻ റഷീദ്, കല സംവിധാനം -സതീഷ് നെല്ലയാ, കോസ്റ്റ്യൂം ഡിസൈനർ- സമീറ സനീഷ്, മേക്ക് അപ്പ്- റോണെക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ -ഏസ്തെറ്റിക് കുഞ്ഞമ്മ. സംവിധാന സംഘം - അതുൽ എസ് ദേവ്, ജോബിൻ ജോൺ വർഗീസ്, റോഹൻ സാബു, ഹിഷാം അൻവർ. ക്യാമറ ടീം - വൈശാഖ് ദേവൻ, ദീപു എസ്കെ, രഞ്ജിത്, സെട്രിക്

ഹോട്ട്സ്റ്റാറിൽ മികച്ച അഭിപ്രായം നേടിയെടുത്ത വെബ്സീരീസാണ് കേരള ക്രൈം ഫയൽസ്. കേരള ക്രൈം ഫയൽസിന് പിന്നാലെ നിരവധി മലയാളം വെബ് സീരീസുകൾ ഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചിരുന്നു. അതിൽ രണ്ടെണ്ണം സംപ്രേഷണം ചെയ്യുകയും ചെയ്തു. മാസ്റ്റർ പീസ്, പേരില്ലൂർ പ്രീമിയർ ലീഗ് എന്നീ വെബ് സീരീസുകളാണ് ഇതുവരെ റിലീസായിട്ടുള്ളത്. ഇവയ്ക്ക് പുറമെ നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന മധുവിധു, നിവിൻ പോളി നായകനായി എത്തുന്ന ഫാർമ തുടങ്ങിയവയും ഈ പട്ടികയിൽ ഉൾപ്പെടുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News