കാശ്മീർ ഫയൽസ് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി തന്റെ പുതിയ സീരീസ് പ്രഖ്യാപിച്ചു. വൺ നേഷൻ എന്ന സീരീസാണ് പ്രഖ്യാപിച്ചത്. റിപ്പബ്ലിക്ക് ദിനത്തിലാണ് വിവേക് അഗ്നിഹോത്രി തന്റെ പുതിയ സീരീസ് പ്രഖ്യാപിച്ചത്. ദേശീയ അവാർഡ് ജേതാക്കളായ സംവിധായകർ ചേർന്നാണ് സീരീസ് സംവിധാനം ചെയ്യുന്നത്. വിവേക് അഗ്നിഹോത്രി തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ചിത്രത്തിൻറെ പ്രഖ്യാപനം നടത്തിയത്.
Six National Award winners will tell the untold tales of India's unsung heroes who dedicated their lives for 100 years to keep India as #OneNation.
Priyadarshan
Vivek Ranjan Agnihotri
Dr Chandra Prakash Dwivedi
John Methew Mathan
Maju Bohara
Sanjay Puran Singh Chauhan pic.twitter.com/tAC2SO151l— Vivek Ranjan Agnihotri (@vivekagnihotri) January 26, 2023
വിവേക് അഗ്നിഹോത്രിയെ കൂടാതെ പ്രിയദർശൻ, ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോൺ മാത്യു മാത്തൻ, മജു ബൊഹാര, സഞ്ജയ് പുരൺ സിംഗ് ചൗഹാൻ എന്നിവർ ചേർന്നാണ് സീരീസ് സംവിധാനം ചെയ്യുന്നത്. ഇന്ത്യയെ ഒരു രാഷ്ട്രമായി നിലനിർത്താൻ 100 വർഷക്കാലം ജീവിതം സമർപ്പിച്ച നായകന്മാരുടെ പറയാത്ത കഥകൾ ആയിരിക്കും ഈ സീരീസ് പറയുകയെന്നാണ് വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ കുറിച്ചത്. വിഷ്ണു വർദ്ധൻ ഇന്ദുരിയും ഹിതേഷ് തക്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ALSO READ: @ Movie: ഡാർക്ക് വെബ്ബിന്റെ നിഗൂഢതയുമായി 'അറ്റ്'; സഞ്ജനയുടെ ക്യാരക്ടർ പോസ്റ്റര്‍ പുറത്ത്
വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ്
“ആറ് ദേശീയ അവാർഡ് ജേതാക്കൾ ചേർന്ന്, ഇന്ത്യയെ #OneNation ആയി നിലനിർത്താൻ 100 വർഷക്കാലം തങ്ങളുടെ ജീവിതം സമർപ്പിച്ച, വാഴ്ത്തപ്പെടാത്ത നായകന്മാരുടെ പറയാത്ത കഥകൾ പറയും.”
രാജ്യമൊട്ടാകെ ചർച്ചയായ ബോളിവുഡ് ചിത്രമായിരുന്നു 'ദി കശ്മീർ ഫയൽസ്'. ചിത്രത്തിന്റെ പ്രമേയം ഏറെ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ചിരുന്നു. മാർച്ച് 11നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം മുതൽ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു ചിത്രം. ചിത്രത്തിൽ മുസ്ലിം വിരുദ്ധത അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് വൻവിവാദമായത്. ചിത്രത്തിൽ അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.
1990ൽ കാശ്മീരിലെ ഹിന്ദുക്കളുടെ വംശീയ ഉന്മൂലനത്തെ ചുറ്റിപ്പറ്റിയുള്ള സത്യവും യഥാർത്ഥവുമായ സംഭവങ്ങളെക്കുറിച്ചുള്ളതാണ് ഈ ചിത്രം. കശ്മീരി പണ്ഡിറ്റുകളുടെ പാലായനം ചിത്രീകരിക്കുന്ന ഈ ചിത്രത്തിന് നികുതി ഇളവുകള്‍ നല്‍കിയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചിത്രം കാണുവാന്‍ അവധി നല്‍കിയും BJP ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചിത്രത്തിന് പിന്തുണ നല്‍കിയിരുന്നു. അതേസമയം ചിത്രം ഏകപക്ഷീയവും വസ്തുതകളെ വളച്ചൊടിക്കുന്നതുമാണ് എന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...