കൊറിയൻ പാട്ടും ഡാൻസും, ചീഫ് ഗസ്റ്റ്‌ ആയി ഷൈൻ ടോം ചാക്കോയും; അനിഖ നായികയാവുന്ന Oh My Darling ഗാനങ്ങൾ പുറത്തിറങ്ങി

വാലന്റൈൻസ് ഡെ ആയ ഫെബ്രുവരി 14 ന് കൊച്ചിയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. 

Written by - Zee Malayalam News Desk | Last Updated : Feb 16, 2023, 10:57 AM IST
  • കൊച്ചിയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്
  • ഷാൻ റഹ്‌മാൻ സംഗീതം പകർന്ന ഗാനങ്ങൾ
  • ഫെബ്രുവരി 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്
കൊറിയൻ പാട്ടും ഡാൻസും, ചീഫ് ഗസ്റ്റ്‌ ആയി ഷൈൻ ടോം ചാക്കോയും; അനിഖ നായികയാവുന്ന Oh My Darling ഗാനങ്ങൾ പുറത്തിറങ്ങി

കൊച്ചി: മലയാളത്തിന്റെ പ്രിയ ബാലതാരമായിരുന്ന അനിഖ ആദ്യമായി നായികയാവുന്ന  ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിന്റെ ഗാനങ്ങൾ പുറത്തിറങ്ങി. വാലന്റൈൻസ് ഡെ ആയ ഫെബ്രുവരി 14 ന് കൊച്ചിയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. 

ഷാൻ റഹ്‌മാൻ സംഗീതം പകർന്ന ഗാനങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചടങ്ങിൽ ചിത്രത്തിലെ താരങ്ങളായ അനിഖ, മെൽവിൻ, മുകേഷ്, മഞ്ജു പിള്ള, ഫുക്രു, തുടങ്ങിയവർ പങ്കെടുത്തു. നടൻ ഷൈൻ ടോം ചാക്കോ ചടങ്ങിൽ പ്രത്യേക ക്ഷണിതാവായിരുന്നു. തിരക്കഥകൃത്ത് ജിനീഷ് മറ്റ് അണിയറ പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Also Read: Viral Video: പാലാപ്പള്ളി പാട്ടിനൊപ്പം ലാലേട്ടന്റെ സ്റ്റൈലൻ പാചകം, വീഡിയോ വൈറൽ

ഫെബ്രുവരി 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആൽഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ൻ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അൻസാർ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീത പകരുന്നത് ഷാൻ റഹ്‌മാനാണ്. ലിജോ പോൾ എഡിറ്റിംഗും എം ബാവ ആർട്ടും നിർവഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടർ.

ചീഫ് അസോസിയേറ്റ്- അജിത് വേലായുധൻ, മ്യൂസിക്- ഷാൻ റഹ്‌മാൻ, ക്യാമറ- അൻസാർ ഷാ, എഡിറ്റർ- ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, ആർട്ട്- അനീഷ് ഗോപാൽ, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനോദ് എസ്, ഫിനാൻഷ്യൽ കണ്ട്രോളർ- പ്രസി കൃഷ്ണ പ്രേം പ്രസാദ്,  വരികൾ- ബി. ഹരിനാരായണൻ, ലിൻഡ ക്വറോ,  വിനായക് ശശികുമാർ, പിആർഒ- ആതിര ദിൽജിത്, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, ഡിസൈൻ കൺസൾട്ടന്റ്‌സ്- പോപ്‌കോൺ, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്‌സ്, സ്റ്റിൽസ്- ബിജിത് ധർമ്മടം,  എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News