കൊച്ചി: തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്ന് നടൻ നിവിൻ പോളി. ബലാത്സംഗ പരാതി വ്യാജമാണെന്നും സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിവിൻ പോളി വ്യക്തമാക്കി. പരാതിക്കാരിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. തന്റെ ഭാഗത്ത് 100 ശതമാനം ന്യായമുണ്ട്. നിരപരാധിത്വം തെളിയിക്കും. വ്യാജ പരാതി ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിവിൻ കുറിച്ചു. കോതമംഗലം സ്വദേശിയായ യുവതിയുടെ പരാതിയിൽ നിവിൻ പോളിയടക്കം 6 പേർക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
ഒന്നരമാസം മുമ്പ് കോതമംഗലം ഊന്നുകൽ പൊലീസ് വിളിച്ചിരുന്നുവെന്നും പരാതിക്കാരിയെ അറിയില്ലെന്ന് പൊലീസിനോട് പറഞ്ഞുവെന്നും താരം വ്യക്തമാക്കി. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. പോരാട്ടം തുടരുമെന്നും ഇവിടെ എല്ലാവർക്കും ജീവിക്കണമെന്നും നിവിൻ പോളി പറഞ്ഞു. ആരോപണം സത്യമല്ലെന്ന് തെളിയുമ്പോൾ മാധ്യമങ്ങൾ കൂടെ നിൽക്കണമെന്നും താരം കൂട്ടിച്ചേർത്തു.
പൊലീസ് പറഞ്ഞ പ്രതിപട്ടികയിലെ പലരെയും തനിക്കറിയില്ലെന്നും നിവിൻ പറഞ്ഞു. ഈ നിർമ്മാതാവിനെ ദുബായ് മാളിൽ വച്ച് കണ്ടിട്ടുണ്ടെന്നും എന്നാൽ തീയതി പറയാനാകില്ല. സിനിമയുടെ ഫണ്ടിംഗ് സംബന്ധിച്ചുള്ള കൂടിക്കാഴ്ചയായിരുന്നുവെന്നും പിന്നെ കണ്ടിട്ടില്ലെന്നും താരം വ്യക്തമാക്കി. വ്യാജ ആരോപണം ബാധിക്കുന്നത് കുടുംബത്തെയാണ്. ആദ്യം അമ്മയെ ആണ് വിളിച്ചത്. അവരെല്ലാം തന്റെ ഒപ്പം നിൽക്കുന്നുവെന്നും താരം പറഞ്ഞു.
കഴിഞ്ഞ നവംബറിൽ ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയിൽ എറണാകുളം ഊന്നുകൽ പോലീസാണ് കേസെടുത്തത്. എസ്ഐടി സംഘം അന്വേഷണം ഏറ്റെടുക്കും. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് യുവതിയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം, യുവതി നിവിൻ പോളിക്കെതിരെ ഒരു മാസം മുൻപ് നൽകിയ പരാതിയിൽ പീഡന ആരോപണമില്ല.
നിവിൻ പോളിയും കൂട്ടരും മർദ്ദിച്ചുവെന്നായിരുന്നു ഒരു മാസം മുൻപ് പരാതി നൽകിയത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. ആശുപത്രി രേഖകൾ ഹാജരാക്കാനും യുവതിക്ക് കഴിഞ്ഞില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.