Vaazhai: അടിച്ചമർത്തപ്പെട്ടവന്റെ ആത്മരോഷം; ഒടിടിയിൽ മികച്ച പ്രതികരണം നേടി വാഴൈ

നിഖില വിമൽ, കലൈയരസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 12, 2024, 04:22 PM IST
  • ഒടിടിയിലും മികച്ച പ്രതികരണമാണ് നേടി വാഴൈ
  • ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ വെള്ളിയാഴ്ചയാണ് സിനിമ ഒടിടിയിലെത്തിയത്
  • നിഖില വിമൽ, കലൈയരസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
Vaazhai: അടിച്ചമർത്തപ്പെട്ടവന്റെ ആത്മരോഷം; ഒടിടിയിൽ മികച്ച പ്രതികരണം നേടി വാഴൈ

നിഖില വിമൽ പ്രധാന കഥാപാത്രമായി എത്തിയ തമിഴ് സിനിമയാണ് വാഴൈ. തിയറ്ററുകളിൽ വൻ ഹിറ്റായ ചിത്രം ആ​ഗോളതലത്തിൽ 37.99 കോടി രൂപയാണ് നേടിയത്. തമിഴകത്തിന്റെ മനം കവർന്ന വാഴൈ  ഒടിടിയിലും മികച്ച പ്രതികരണമാണ് നേടുന്നത്. 

ഡിസ്നി  പ്ലസ് ഹോട്സ്റ്റാറിലൂടെ വെള്ളിയാഴ്ചയാണ് സിനിമ ഒടിടിയിലെത്തിയത്. നിഖില വിമൽ, കലൈയരസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരിയേറും പെരുമാള്‍' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് മാരി സെല്‍വരാജാണ് വാഴൈ ഒരുക്കിയിരിക്കുന്നത്.

Read Also: ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രിയെ വിടാതെ ഗവർണർ; കൃത്യമായ വിശദീകരണം നൽകണമെന്ന് ആവശ്യം

1999ൽ തൂത്തുക്കുടിയിൽ നടന്ന യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് വാഴൈ ഒരുക്കിയത്. തിങ്കൾ മുതൽ വെള്ളി വരെ സ്കൂളിൽ പോയ ശേഷം ശനിയും ഞായറും വാഴക്കുല ചുമക്കാൻ പോകേണ്ടി വരുന്ന ശിവനൈന്ദൻ, ശേഖർ എന്നീ രണ്ട് കുട്ടികളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. വലിയ പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് സിനിമ നേടുന്നത്.

തേനി ഈശ്വരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. 'കർണൻ', 'മാമന്നൻ' എന്നീ സിനിമകൾക്ക് ശേഷം മാരി സെൽവരാജ് - തേനി ഈശ്വർ കോംബോയിലെത്തിയ ചിത്രമാണ് വാഴൈ. ദിവ്യ ദുരൈസാമി, ജാനകി, പ്രിയങ്ക നായർ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. 

Trending News