ഷാനവാസ്.കെ. ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിലെ നെഞ്ചിലേ എന്ന ഗാനം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. 1.5 മില്യൻ കടന്നിരിക്കുകയാണ് ഈ ഗാനത്തിൻ്റെ കാഴ്ച്ചക്കാർ. യുവതലമുറയിലെ ശ്രദ്ധേയരായ ഹക്കിം ഷാ, പ്രിയംവദാ കൃഷ്ണ എന്നിവരാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവർക്കൊപ്പം തന്നെ പൂർണ്ണിമ ഇന്ദ്രജിത്തും ഈ ഗാനത്തിൻ്റെ ഭാഗഭാക്കാകുന്നുണ്ട്. പൂർണ്ണിമയുടെ രംഗങ്ങൾ ഏറെ കൗതുകം പരത്തുന്നതുമാണ്.
ഏറെ പ്രത്യേകത നിറഞ്ഞതാണ് ഈ ടൈറ്റിൽ. ചിത്രം പൂർണ്ണമായിക്കഴിയുമ്പോൾ മാത്രമാണ് ഈ ടൈറ്റിലും സിനിമയുമായുള്ള ബന്ധം പ്രേക്ഷകർക്ക് മനസ്സിലാവുകയുള്ളൂ. ഉദ്വേഗത്തിൻ്റെ നിഴലിൽക്കൂടിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. അപ്രതീക്ഷിതമായ പല വഴിത്തിരിവുകളും സമ്മാനിക്കുന്ന ഒരു കഥയുടെ ചലച്ചിത്രാവിഷ്ക്കാരണം. കിസ്മത്തും തൊട്ടപ്പനും പ്രേഷകർക്ക് വ്യത്യസ്ഥ അനുഭവങ്ങൾ സമ്മാനിച്ച ചിത്രങ്ങളാണ്. ആ ചിത്രങ്ങളുടെ സംവിധായകൻ ഷാനവാസ്. കെ. ബാവാക്കുട്ടിയുടെ ചിത്രമെന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷ ഈ ചിത്രം നൽകുന്നുണ്ട്.
ALSO READ: ബിനു അടിമാലിക്കെതിരെ കേസ്; ക്യാമറ തല്ലിപ്പൊട്ടിച്ചെന്നും മർദ്ദിച്ചെന്നും ഫോട്ടോഗ്രാഫർ
വിജയരാഘവൻ, ഷമ്മി തിലകൻ, ജനാർദ്ദനൻ, ഗണപതി, രഘുനാഥ് പലേരി, ഉണ്ണിരാജാ, മനോഹരി ജോയ്, തുഷാര പിള്ള, ഹരിശങ്കർ എന്നിവരും പ്രധാന താരങ്ങളാണ്. രഘുനാഥ് പലേരിയുടേതാണു തിരക്കഥ. ഗാനങ്ങൾ - അൻവർ അലി, രഘുനാഥ് പലേരി, സംഗീതം - അങ്കിത് മേനോൻ വർക്കി, ഛായാഗ്രഹണം - എൽദോസ് ജോർജ്, എഡിറ്റിംഗ് മനോജ് സി.എസ്. കലാസംവിധാനം - അരുൺ ജോസ്, മേക്കപ്പ് - അമൽ കുമാർ, കോസ്റ്റ്യും ഡിസൈൻ - നിസ്സാർ റഹ്മത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ - എൽദോ സെൽവരാജ്. സപ്ത തരംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പിആർഒ - വാഴൂർ ജോസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.