നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് വിൻസി അലോഷ്യസ്. വികൃതി, ഭീമന്റെ വഴി, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങളിൽ വിൻസി ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തന്നെയാണ് വിൻസിക്ക് ലഭിച്ചത്. ഹാസ്യവും സീരിയസ് കഥാപാത്രവും എല്ലാം തനിക്ക് വഴങ്ങുമെന്ന് ഈ സിനിമകളിലൂടെ വിൻസി ഇതിനോടകം തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിത താരത്തിന്റെ പുതിയ സിനിമ വിശേഷമാണ് പങ്കുവച്ചിരിക്കുന്നത്.
മലയാളത്തിൽ നിന്നും നേരെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വിൻസി ഇപ്പോൾ. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഷെയ്സൺ ഔസേപ്പ് എന്ന സംവിധായകന്റെ ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ് എന്ന ചിത്രത്തിലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റം. ഏപ്രിൽ 25 ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഉണ്ടാകുമെന്നും വിൻസി പറഞ്ഞു.
മലയാളി കഥാപാത്രത്തെ തന്നെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. എന്നാൽ സംഭാഷങ്ങൾ 95 ശതമാനവും ഹിന്ദിയിൽ തന്നെയാണെന്ന് വിൻസി പറഞ്ഞു. ഹിന്ദി പഠിച്ചെടുക്കുകയെന്നത് വലിയൊരു വെല്ലുവിളി ആയിരിന്നുവെന്നും എന്നാൽ അതിന് വേണ്ട സഹായം നൽകാം എന്ന് സിനിമയുമായി ബന്ധപ്പെട്ടവർ പറഞ്ഞതിനാൽ ഓകെ പറയുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
Also Read: Allu Arjun: കോടികൾ വേണ്ട; പുകയില പരസ്യത്തിൽ നിന്ന് പിന്മാറി അല്ലു അർജുൻ
സിനിമയുടെ പ്രൊജക്ട് ഹെഡ് എഡിറ്റർ രഞ്ജൻ എബ്രഹാം വഴിയാണ് വിൻസിക്ക് ബോളിവുഡിലേക്ക് അവസരം ലഭിച്ചത്. ദേശീയ പുരസ്കാരം ജേതാവ് മഹേഷ് റാണെ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഒരു മാസത്തോളം നീണ്ട ഷൂട്ട് മുംബൈ, പുണെ എന്നിവിടങ്ങളിലായിരുന്നു നടന്നത്. ആദിവാസി പ്രശ്നങ്ങൾ കൂടി ചർച്ചയാകുന്ന ചിത്രമാണ് ഫെയ്സ് ഓഫ് ദി ഫെയ്സ് ലെസ്. ജനഗണമന, സോളമന്റെ തേനീച്ചകൾ, 1744 വൈറ്റ് ഓൾട്ടോ എന്നിവയാണ് വിൻസിയുടേതായി ഇനി ഇറങ്ങാനിരിക്കുന്ന സിനിമകള്‍. നായിക നായകന്റെ ഫൈനലിൽ കോഴിക്കറി ഉണ്ടാക്കുന്നത് അഭിനയിച്ച വിൻസിയുടെ പ്രകടനം ഇപ്പോൾ വൈറലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA