Naushad Chef: രുചി വൈവിധ്യങ്ങൾ മലയാളിക്ക് പഠിപ്പിച്ച ദ ബിഗ് ഷെഫ്-നൗഷാദ്

ചൈനീസ് വിഭവങ്ങൾക്കായുള്ള പച്ചക്കറികൾ പലതും കേരളത്തിൽ അത്ര സുലഭമല്ലയാരുന്നു ഇവ പലതും ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗം എത്തിച്ചായിരുന്നു അക്കാലത്തെ പാചകമെന്ന് നൗഷാദ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് (Naushad the big Chef)

Written by - Zee Malayalam News Desk | Last Updated : Aug 27, 2021, 10:58 AM IST
  • കൊച്ചി കടവന്ത്രയിലായിരുന്നു നൗഷാദിൻറെ ആദ്യത്തെ റെസ്റ്റോറൻറ്.
  • ഇത് പിന്നീട് വളർന്ന വലിയ കേറ്ററിംഗ് ശൃംഖലയായി മാറി
  • മലബാർ,തലശ്ശേരി ബിരിയാണി രുചികളിൽ നിന്നും വ്യത്യസ്തമായ ബിരിയാണി റെസിപ്പിക്ക് ഉടമ നൗഷാദ് തന്നെയാണ്
Naushad Chef: രുചി വൈവിധ്യങ്ങൾ മലയാളിക്ക് പഠിപ്പിച്ച ദ ബിഗ് ഷെഫ്-നൗഷാദ്

പിതാവ് തുടങ്ങിവെച്ച ഹോട്ടൽ വ്യവസായം തുടരുന്നതിലുപരി പുതിയ രുചികൾ ഒാരോ മലയാളികൾക്കും പകർന്നു നൽകാൻ ശ്രമിച്ചയാളാണ് ഷെഫ് നൗഷാദ്. അതുവരെയും കേരളത്തിൽ അത്രക്ക് പ്രചാരം ലഭിക്കാതിരുന്ന പല വിഭവങ്ങളും ചൈനീസ്,കോൺടിനെൻറൽ അടക്കം ഹോട്ടൽ മെനുവിലേക്ക് എത്തിച്ചതിന് പിന്നിൽ വലിയ അധ്വാനം ഉണ്ടായിരുന്നു.

ആദ്യകാലത്ത് ചൈനീസ് വിഭവങ്ങൾക്കായുള്ള പച്ചക്കറികൾ പലതും കേരളത്തിൽ അത്ര സുലഭമല്ലയാരുന്നു ഇവ പലതും ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗം എത്തിച്ചായിരുന്നു അക്കാലത്ത് പാചകമെന്ന് നൗഷാദ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ബിരിയാണി തന്നെയായിരുന്നു നൗഷാദ് കേറ്ററിങ്ങിനെ പേരെടുപ്പിച്ച വിഭവം. മലബാർ,തലശ്ശേരി ബിരിയാണി രുചികളിൽ നിന്നും വ്യത്യസ്തമായ ബിരിയാണി റെസിപ്പിക്ക് ഉടമ നൗഷാദ് തന്നെയാണ്.

ALSO READ: Chef Naushad: ഹൃദയം നിറയെ സ്നേഹവും, വയറ് നിറയെ രുചികളും ബാക്കി വെച്ച് നൗഷാദ് വിട പറഞ്ഞു

കൊച്ചി കടവന്ത്രയിലായിരുന്നു നൗഷാദിൻറെ ആദ്യത്തെ റെസ്റ്റോറൻറ്. ഇത് പിന്നീട് വളർന്ന വലിയ കേറ്ററിംഗ് ശൃംഖലയായി മാറി. അങ്ങിനെയാണ് സിനിമയിലേക്ക് വരുന്നതും. സഹപാഠി കൂടിയായിരുന്നു സംവിധായകൻ ബ്ലെസി. ഇതിൻറെ പശ്ചാത്തലത്തിലായിരുന്നു ബ്ലെസിയുടെ ആദ്യത്തെ ചിത്രം നിർമ്മിക്കാൻ സാവി മനോമാത്യുവിനൊപ്പം കൂടിയത്.

ALSO READ:Chef Naushad: മലയാളിക്ക് നഷ്ടമായത് ഒരുപിടി നല്ല സിനിമകൾ വെള്ളിത്തിരയിലെത്തിച്ച നിർമ്മാതാവിനെ

പിന്നീട് പല മലയാള ചിത്രങ്ങൾക്കും അദ്ദേഹം നിർമ്മിച്ചു. സ്പാനിഷ് മസാലയും,ചട്ടിമ്പി നാടും എല്ലാം ഇതിൽ ഉൾപ്പെടുന്നു. കുട്ടിക്കാലത്ത് അടുക്കളയിൽ പച്ചക്കറി അരിഞ്ഞ് കളിച്ച ആ കുഞ്ഞ് നൗഷാദ്  പിന്നെ മലയാളിയുടെ സ്വീകരണ മുറികളിലേക്ക് തൻറെ പാചകം എത്തിച്ചുവെന്നതാണ് സത്യം. അതിന് കാരണമായത് നിരവധി ടെലിവിഷൻ ചാനലുകളിൽ അദ്ദേഹം നടത്തിയ കുക്കറി ഷോകളാണ്.

സാൾട്ട് ആൻറ് പെപ്പറിലെ ജുവാൻസ് റെയിൻബോ കേക്കും,നൗഷാദും

ദോശ ചുട്ടുകൊണ്ടാണ് സാൾട്ട് ആൻറ് പെപ്പർ സിനിമയുടെ പൂജക്ക് നൗഷാദ് തുടക്കം കുറിച്ചത്. ചിത്രത്തിൽ രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിച്ച ജുവാൻസ് റെയിൻബോ കേക്ക് നൗഷാദ് പറഞ്ഞ് കൊടുത്ത റെസിപ്പിയാണ്. എന്നാൽ ഭക്ഷണവുമായി ബന്ധപ്പെട്ട സിനിമയായതിനാലാവണം പലരും കരുതിയത് ചിത്രം നിർമ്മിച്ചത് നൗഷാദാണെന്നാണ്. എന്നാൽ ഇത് താനല്ലെന്ന് പലരോടും അദ്ദേഹം അവസാനം പറഞ്ഞ് മനസ്സിലാക്കേണ്ടതായി വന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News