Nanpakal Nerathu Mayakkam : മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം ഉടൻ തിയേറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ പുറത്തുവിട്ടു

Nanpakal Nerathu Mayakkam Movie Release Update : ചിത്രത്തിൻറെ പുതിയ പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്.  സംവിധായകൻ തന്നെയാണ് ചിത്രത്തിൻറെ പുതിയ പോസ്റ്റർ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. 

Written by - Zee Malayalam News Desk | Last Updated : Nov 17, 2022, 12:20 PM IST
  • ചിത്രത്തിൻറെ പുതിയ പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്.
  • സംവിധായകൻ തന്നെയാണ് ചിത്രത്തിൻറെ പുതിയ പോസ്റ്റർ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
  • എന്നാൽ ചിത്രത്തിൻറെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
Nanpakal Nerathu Mayakkam : മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം ഉടൻ തിയേറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ പുറത്തുവിട്ടു

നൻപകൽ നേരത്ത് മയക്കം ഉടൻ തിയേറ്ററുകളിലേക്ക് എത്തുമെന്ന് അറിയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. കൂടാതെ ചിത്രത്തിൻറെ പുതിയ പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്.  സംവിധായകൻ തന്നെയാണ് ചിത്രത്തിൻറെ പുതിയ പോസ്റ്റർ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. എന്നാൽ ചിത്രത്തിൻറെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് നൻപകൽ നേരത്ത് മയക്കം. ചിത്രത്തിൻറെ രണ്ട് ടീസറുകൾ ഇതിന് മുമ്പ് പുറത്തുവിട്ടിരുന്നു.  ചിത്രത്തിൻറെ രണ്ട് ടീസറുകൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 

നേരത്തെ ലോക ഉറക്കം ദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിൻറെ ആദ്യ ടീസർ പുറത്തുവിട്ടത്. ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാവരും ഉച്ച സമയത്ത് ഉറങ്ങുന്ന ചില രംഗങ്ങളായിരുന്നു ആദ്യ ടീസറിൽ അവതരിപ്പിച്ചിരുന്നത്.  രണ്ടാമാറ്റത്തെ ടീസറിൽ ശിവാജി ഗണേശന്റെ ഗൗരവം എന്ന ചിത്രത്തിലെ പ്രമുഖ ഡയലോഗ് അഭിനയിച്ച് കാണിക്കുന്ന രംഗമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. എഴുപത് കാലഘട്ടങ്ങിൽ ശിവാജി ഗണേശന്റെ പ്രമുഖമായ കഥാപാത്രമാണ് ഗൗരവം സിനിമയിലെ ബാരിസ്റ്റർ രജനികാന്ത്. ആ കഥാപാത്രത്തിന്റെ ഡയലോഗ് രംഗങ്ങളാണ് മമ്മൂട്ടി ഒറ്റ ടേക്കിൽ മമ്മൂട്ടി അവതരിപ്പിച്ചത്.

ALSO READ: Nanpakal Nerathu Mayakkam : മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. മമ്മൂട്ടിയുടെ പേരൻപ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായഗ്രഹണം നിർവഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപു ജോസഫാണ് എഡിറ്റർ. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്.

എഡിറ്റർ: ദീപു ജോസഫ്, ചീഫ് അസി.: ടിനു പാപ്പച്ചൻ, ലൈൻ പ്രൊഡ്യൂസർമാർ: ആൻസൺ ആന്റണി, സുനിൽ സിംഗ്, കലാസംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോനെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ശബ്ദമിശ്രണം: ഫസൽ എ ബാക്കർ, കളറിസ്റ്റ് : ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: എൽ ബി ശ്യാംലാൽ, വസ്ത്രാലങ്കാരം: മെൽവി ജെ, സ്റ്റിൽ: അർജുൻ കല്ലിങ്കൽ, ഡിസൈൻ: ബൽറാം ജെ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News