Nanpakal Nerathu Mayakkam Movie : ട്രെൻഡിങിൽ ഒന്നാമതായി നൻപകൽ നേരത്ത് മയക്കത്തിന്റെ ട്രെയ്‌ലർ; ചിത്രത്തിനായി കാത്തിരിപ്പോടെ പ്രേക്ഷകർ

Nanpakal Nerathu Mayakkam Movie Trailer : ട്രെയ്‌ലർ പുറത്തുവിട്ടതിന് പിന്നാലെ തന്നെ ട്രെയ്‌ലർ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.  ട്രെയ്‌ലർ ട്രെൻഡിങ് ആയതിന് പിന്നാലെ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മമ്മൂട്ടി രംഗത്തെത്തിയിട്ടുണ്ട്.    

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 04:31 PM IST
  • മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നതിനിടയിൽ ആയിരുന്നു ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തുവിട്ടത്.
  • ട്രെയ്‌ലർ പുറത്തുവിട്ടതിന് പിന്നാലെ തന്നെ ട്രെയ്‌ലർ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
  • ട്രെയ്‌ലർ ട്രെൻഡിങ് ആയതിന് പിന്നാലെ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മമ്മൂട്ടി രംഗത്തെത്തിയിട്ടുണ്ട്.
  • തമിഴ് സംസാരിക്കുന്ന ഒരു സ്ഥലത്തേക്ക് എത്തുന്ന മലയാളികളായ ഒരു നാടക സംഘവും, അവിടെ നിന്ന് വണ്ടി എടുത്ത് കൊണ്ട് പോകുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെയുമാണ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്.
Nanpakal Nerathu Mayakkam Movie : ട്രെൻഡിങിൽ ഒന്നാമതായി നൻപകൽ നേരത്ത് മയക്കത്തിന്റെ ട്രെയ്‌ലർ; ചിത്രത്തിനായി കാത്തിരിപ്പോടെ പ്രേക്ഷകർ

യൂട്യൂബ് ട്രെൻഡിങിൽ ഒന്നാമതായി എത്തിയിരിക്കുകയാണ് നൻപകൽ നേരത്ത് മയക്കം ചിത്രത്തിൻറെ ട്രെയ്‌ലർ. മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നതിനിടയിൽ ആയിരുന്നു ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തുവിട്ടത്. ട്രെയ്‌ലർ പുറത്തുവിട്ടതിന് പിന്നാലെ തന്നെ ട്രെയ്‌ലർ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ട്രെയ്‌ലർ ട്രെൻഡിങ് ആയതിന് പിന്നാലെ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മമ്മൂട്ടി രംഗത്തെത്തിയിട്ടുണ്ട്.  തമിഴ് സംസാരിക്കുന്ന ഒരു സ്ഥലത്തേക്ക് എത്തുന്ന മലയാളികളായ ഒരു നാടക സംഘവും, അവിടെ നിന്ന് വണ്ടി എടുത്ത് കൊണ്ട് പോകുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെയുമാണ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്.

ചിത്രത്തിൻറെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.  ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.  ചിത്രത്തിൻറെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന് അല്പം നാൾ കൂടി കാത്തിരിക്കണമെന്ന് മമ്മൂട്ടി കമ്പനി അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനിക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നൻപകൽ നേരത്ത് മയക്കം നിർമിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് നൻപകൽ നേരത്ത് മയക്കം.

ALSO READ: ഇന്ദ്രൻസിന്റെ ഉടൽ ഒടിടിയിലേക്ക് എത്തുന്നു? എപ്പോൾ, എവിടെ കാണാം?

ചിത്രം കേരള അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശനം നടത്തിയതിന് ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. ഐഎഫ്എഫ്‌കെയിൽ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഐഎഫ്എഫ്കെയുടെ മത്സരവിഭാഗത്തിൽ തിരിഞ്ഞെടുത്ത ചിത്രം മേളയുടെ മൂന്ന് ദിവസങ്ങളിലായി പ്രദർശിപ്പിച്ചിരുന്നു. മമ്മൂട്ടി എൽജെപി ചിത്രം കാണുന്നതായി നിരവധി പേരാണ് തിയറ്ററുകളിൽ തടിച്ച് കൂടിയത്. നീണ്ട ക്യൂവായിരുന്നു പ്രദർശനം നടത്തുന്ന തിയറ്ററുകൾക്ക് മുന്നിൽ കാണപ്പെട്ടത്.

എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. മമ്മൂട്ടിയുടെ പേരൻപ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായഗ്രഹണം നിർവഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപു ജോസഫാണ് എഡിറ്റർ. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്.

എഡിറ്റർ: ദീപു ജോസഫ്, ചീഫ് അസോസിയേറ്റ്.: ടിനു പാപ്പച്ചൻ, ലൈൻ പ്രൊഡ്യൂസർമാർ: ആൻസൺ ആന്റണി, സുനിൽ സിംഗ്, കലാസംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോനെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ശബ്ദമിശ്രണം: ഫസൽ എ ബാക്കർ, കളറിസ്റ്റ് : ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: എൽ ബി ശ്യാംലാൽ, വസ്ത്രാലങ്കാരം: മെൽവി ജെ, സ്റ്റിൽ: അർജുൻ കല്ലിങ്കൽ, ഡിസൈൻ: ബൽറാം ജെ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News