നാനിയും മൃണാൽ താക്കൂറും ജോഡികളായെത്തുന്ന 'ഹായ് നാണ്ണാ' ! ട്രെയിലർ ഔട്ട്

Hi Nanna Movie: ബേബി കിയാര ഖന്ന സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ​ഗാനങ്ങൾക്ക് ഹെഷാം അബ്ദുൾ വഹാബാണ് സംഗീതം പകരുന്നിരിക്കുന്നത്. '

Written by - Zee Malayalam News Desk | Last Updated : Nov 24, 2023, 07:41 PM IST
  • ബേബി കിയാര ഖന്ന സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ​ഗാനങ്ങൾക്ക് ഹെഷാം അബ്ദുൾ വഹാബാണ് സംഗീതം പകരുന്നിരിക്കുന്നത്.
  • ഒരു രാജാവിന്റെ കഥ പറഞ്ഞുകൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്.
നാനിയും മൃണാൽ താക്കൂറും ജോഡികളായെത്തുന്ന 'ഹായ് നാണ്ണാ' ! ട്രെയിലർ ഔട്ട്

നാച്ചുറൽ സ്റ്റാർ നാനിയെയും മൃണാൽ താക്കൂറിനെയും നായികാനായകന്മാരാക്കി നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന 'ഹായ് നാണ്ണാ'യുടെ ട്രെയിലർ പുറത്തിറങ്ങി. വൈര എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മോഹൻ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബർ 7 മുതൽ തിയറ്ററുകളിലെത്തും. ഇ4 എന്റർടെയ്ൻമെന്റാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. 

ബേബി കിയാര ഖന്ന സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ​ഗാനങ്ങൾക്ക് ഹെഷാം അബ്ദുൾ വഹാബാണ് സംഗീതം പകരുന്നിരിക്കുന്നത്. 'ദസറ'യിലെ മാസ് കഥാപാത്രത്തിന് ശേഷം തികച്ചും ഒരു കുടുംബനാഥന്റെ വേഷത്തിൽ നാനി ഈ പ്രത്യക്ഷപ്പെടുന്ന സിനിമയാണ് 'ഹായ് നാണ്ണാ'.ഒരു രാജാവിന്റെ കഥ പറഞ്ഞുകൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്. ആ രാജാവിനൊരു മകൾ ഉണ്ട്. എന്നാൽ കഥയിൽ എവിടെയും അമ്മയെ കുറിച്ച് പറയുന്നില്ല. 

ALSO READ: ജോഷി-ജോജു ചിത്രം 'ആന്റണി' ഡിസംബർ 1 മുതൽ തിയറ്ററുകളിലേക്ക് !

ചിത്രത്തിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ ട്രെയിലറിൽ പ്രധാനമായും പ്രണയം, കുടുംബ ജീവിതം, മാതൃത്വം, സ്നേഹം, ഏകാന്തത, വിരഹം തുടങ്ങിയ വികാരങ്ങളാണ് പ്രകടമാവുന്നത്. ഇതൊരു ഫാമിലി എന്റർടെയ്‌നർ സിനിമയാണെന്ന് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ ടീസറും നേരത്തെ പുറത്തുവിട്ട ചിത്രത്തിലെ മൂന്ന് ​ഗാനങ്ങളും വളരെയേറെ പ്രേക്ഷകശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. 

എന്നാലിപ്പോൾ പുറത്തുവിട്ടിരിക്കുന്ന ട്രെയിലർ ചിത്രത്തിന്റെ പ്രമേയം വ്യക്തമാക്കുന്നില്ല എന്നതിലുപരി വലിയ രീതിലുള്ള ആകാംക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. സാനു ജോൺ വർഗീസ് ഐഎസ്‌സി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീൺ ആന്റണിയും  പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ലയുമാണ് കൈകാര്യം ചെയ്യുന്നത്. സതീഷ് ഇവിവിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: ശീതൾ ശർമ്മ, പിആർഒ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News