Naalam Mura Teaser : "ഇനി കളി മാറും കേട്ടോ"; ബിജു മേനോന്റെ ത്രില്ലർ ചിത്രം നാലാം മുറയുടെ ടീസറെത്തി

Naalam Mura Movie Teaser : ദീപു അന്തിക്കാടാണ് ചിത്രം സംവിധാനം. ചിത്രത്തിൻറെ പശ്ചാത്തല സം​ഗീതവും ത്രില്ലർ സ്വഭാവമുള്ളതാണ്.  

Written by - Zee Malayalam News Desk | Last Updated : Oct 22, 2022, 05:52 PM IST
  • പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിൻറെ ടീസർ ഒരുക്കിയിരിക്കുന്നത്.
  • ഒരു കേസ് അന്വേഷണവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്.
  • ദീപു അന്തിക്കാടാണ് ചിത്രം സംവിധാനം. ചിത്രത്തിൻറെ പശ്ചാത്തല സം​ഗീതവും ത്രില്ലർ സ്വഭാവമുള്ളതാണ്.
  • ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും നാലാം മുറയ്ക്കുണ്ട്.
Naalam Mura Teaser : "ഇനി കളി മാറും കേട്ടോ"; ബിജു മേനോന്റെ ത്രില്ലർ ചിത്രം നാലാം മുറയുടെ ടീസറെത്തി

ബിജു മേനോൻ, ​ഗുരു സോമസുന്ദരം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രം നാലാം മുറയുടെ ടീസർ പുറത്തുവിട്ടു. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിൻറെ ടീസർ ഒരുക്കിയിരിക്കുന്നത്. ഒരു കേസ് അന്വേഷണവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായി ആണ് ഗുരു സോമസുന്ദരം എത്തുന്നത്.

ദീപു അന്തിക്കാടാണ് ചിത്രം സംവിധാനം. ചിത്രത്തിൻറെ പശ്ചാത്തല സം​ഗീതവും ത്രില്ലർ സ്വഭാവമുള്ളതാണ്.  ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും നാലാം മുറയ്ക്കുണ്ട്. ദീപു അന്തിക്കാടിന്റെ ആദ്യ ചിത്രം ലക്കി സ്റ്റാർ ആയിരുന്നു. ലക്കി സ്റ്റാറിൽ ജയറാം, രചന  നാരായണൻകുട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നാലാം മുറയുടെ ഷൂട്ടിങ് ഈ വർഷം ജൂണിൽ തന്നെ പൂർത്തിയായതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ALSO READ: Naalam Mura Movie: 'ആര് ജയിക്കും ആര് തോൽക്കും എന്ന് പറയാൻ ആകാത്ത മത്സരം', 'നാലാം മുറ' മോഷൻ പോസ്റ്റർ

ഒരു സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് നാലാം മുറ. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് നാലാം മുറയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സൂരജ് വി ദേവാണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് കൈലാസ് മേനോനും പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറുമാണ്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ റിലീസ് തീയതിയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News