മുകുന്ദനുണ്ണിയിലെ പാട്ട് ലീക്ക് ചെയ്ത് ഉണ്ണി ലീക്ക്സ്, പുറത്തുവിട്ടത് ടെലഗ്രാമിലൂടെ

താന്‍ തന്നെ വീഡിയോ എഡിറ്റ് ചെയ്ത് പുറത്തുവിടുകയാണെന്നും മുകുന്ദനുണ്ണി പ്രഖ്യാപിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 8, 2022, 10:47 AM IST
  • ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്
  • നവംബര്‍ 11 നാണ് മുകുന്ദനുണ്ണി അസോസിയേറ്റ് എന്ന് ചിത്രം റിലീസ് ചെയ്യുന്നത്
  • ഹിറ്റായ സിനിമ ഗാനങ്ങളുടെ ദൃശ്യങ്ങളില്‍ തല വെട്ടിഒട്ടിച്ചാണ് വീഡിയോ
മുകുന്ദനുണ്ണിയിലെ പാട്ട് ലീക്ക് ചെയ്ത് ഉണ്ണി ലീക്ക്സ്, പുറത്തുവിട്ടത് ടെലഗ്രാമിലൂടെ

അഡ്വക്കേറ്റ് മുകുന്ദനുണ്ണിയും സിനിമ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. ഉണ്ണി ലീക്ക്‌സ് എന്ന പേരില്‍ ചിത്രത്തിലെ സുപ്രധാനമായ ഗാനം മുകുന്ദനുണ്ണി പുറത്തുവിട്ടു. 

ടെലഗ്രാമിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. നേരത്തെ താന്‍ എഡിറ്റ് പഠിച്ചെന്നും സിനിമ പ്രവര്‍ത്തകര്‍ എഡിറ്റ് ചെയ്ത വീഡിയോ ഇഷ്ടപെടാതിരുന്നതിനാല്‍ താന്‍ തന്നെ വീഡിയോ എഡിറ്റ് ചെയ്ത് പുറത്തുവിടുകയാണെന്നും മുകുന്ദനുണ്ണി പ്രഖ്യാപിച്ചിരുന്നു. 

Also Read: Adipurush: ഒടുവിൽ കുറ്റസമ്മതം നടത്തി ആദിപുരുഷ്, റീലീസ് മാറ്റി

ഇതിന് പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടത്. നേരത്തെ ഒരു പോസ്റ്ററും ഉണ്ണി പുറത്തുവിട്ടിരുന്നു. അതേസമയം ഹിറ്റായ സിനിമ ഗാനങ്ങളുടെ ദൃശ്യങ്ങളില്‍ തല വെട്ടിഒട്ടിച്ചാണ് അഡ്വക്കേറ്റ് മുകുന്ദനുണ്ണി വീഡിയോ എഡിറ്റ് ചെയ്തതെന്നും പാട്ട് ലീക്ക് ചെയ്തതിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നതായും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. 

നവംബര്‍ 11 നാണ് മുകുന്ദനുണ്ണി അസോസിയേറ്റ് എന്ന് ചിത്രം റിലീസ് ചെയ്യുന്നത്.  വിനീത് ശ്രീനിവാസനാണ് അഡ്വക്കേറ്റ് മുകുന്ദനുണ്ണിയായി എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പദ്ധതികള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ വൈറലായിരുന്നു. 

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.

വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍  എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 

Also Read: മീൻ കാണിച്ച് നദിയിലെ മറ്റ് ജീവികളെ ആകർഷിക്കാൻ ശ്രമിച്ച് യുവാവ്, പക്ഷെ വന്നതോ..! വീഡിയോ വൈറൽ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍.

സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. Vfx സൂപ്പര്‍വൈസര്‍ : ബോബി രാജന്‍, Vfx : ഐറിസ് സ്റ്റുഡിയോ, ആക്‌സല്‍ മീഡിയ
ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, രോഹിത് കെ സുരേഷും വിവി ചാര്‍ലിയുമാണ് സ്റ്റില്‍, മോഷന്‍ ഡിസൈന്‍: ജോബിന്‍ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലര്‍: അജ്മല്‍ സാബു. പി.ആര്‍.ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത് ഡിസൈനുകള്‍: യെല്ലോടൂത്ത്സ്

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News