ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രം തമിഴിൽ; ഹരീഷും ഇവാനയും ഒന്നിക്കുന്ന 'എൽ.ജി.എം' തുടങ്ങി

ധോണിയുടെ നിർമ്മാണ കമ്പനിയായ ധോണി എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ ചിത്രം എൽജിഎമ്മിന് തുടക്കമായി.  

Written by - Zee Malayalam News Desk | Last Updated : Jan 27, 2023, 05:30 PM IST
  • ലെറ്റ്സ് ​ഗെറ്റ് മാരീഡ് എന്നാണ് ചിത്രത്തിന്റെ പേര്.
  • രമേഷ് തമിഴ്മണി ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
  • ഹരീഷ് കല്യാണും ഇവാനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രം തമിഴിൽ; ഹരീഷും ഇവാനയും ഒന്നിക്കുന്ന 'എൽ.ജി.എം' തുടങ്ങി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ടീം ക്യാപ്റ്റനുമായിരുന്ന മഹേന്ദ്ര സിംഗ് ധോണി സിനിമാ നിർമ്മാണത്തിലേക്ക് കടക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപനമുണ്ടായിരുന്നു. ധോണി എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് നിർമ്മാണ കമ്പനിയുടെ പേര്. ഇപ്പോഴിത കമ്പനിയുടെ ആദ്യ നിർമ്മാണ സംരംഭത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ് ഇന്ന് പുറത്തുവരുമെന്ന് ധോണി എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ സോഷ്യൽ മീഡിയ പേജിലൂടെ നേരത്തെ അറിയിച്ചിരുന്നു. ഒരു തമിഴ് ചിത്രമാണ് ധോണി ആദ്യമായി നിർമ്മിക്കാൻ പോകുന്നത്. 

ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ധോണിയുടെ നിർമ്മാണ കമ്പനി. ലെറ്റ്സ് ​ഗെറ്റ് മാരീഡ് (Lets Get Married) എന്നാണ് ചിത്രത്തിന്റെ പേര്. രമേഷ് തമിഴ്മണി ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി. ഒരു മോഷൻ പോസ്റ്ററും അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഹരീഷ് കല്യാണും ഇവാനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നദിയ മൊയ്ദു, യോ​ഗി ബാബു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പൂജ ചെന്നൈയിൽ നടന്നു. ധോണി എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ധോണിയുടെ ഭാര്യ സാക്ഷി സിംഗ് ധോണി ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രദീപ് ഇ രാഗവ് എഡിറ്റിംഗും വിശ്വജിത്ത് ഛായാഗ്രഹണവും കൈകാര്യം ചെയ്തിരിക്കുന്നു.

സംവിധായകൻ രമേഷ് തമിഴ്മണി തന്നെയാണ് സംഗീതം ഒരുക്കുന്നത്. മുഖ്യധാരാ ചലച്ചിത്രനിർമ്മാണത്തിലേക്കുള്ള ധോണി എന്റർടെയ്ൻമെന്റിന്റെ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്‌നർ ആയിരിക്കും. അർഥവത്തായ കഥകളിലൂടെ രാജ്യത്തെ എല്ലാ മുക്കിലും മൂലയിലുമുള്ള ഇന്ത്യൻ പ്രേക്ഷകരെ എന്റർടൈൻ ചെയ്യിപ്പിക്കുക എന്നതാണ് ധോണി എന്റർടെയ്ൻമെന്റിന്റെ ലക്ഷ്യമെന്നും ആ ചിന്തയുമായി ചേർന്നാണ് ഈ സിനിമയെന്നും ധോണി എന്റർടൈൻമെന്റ് ബിസിനസ് ഹെഡ് വികാസ് ഹസിജ പറഞ്ഞു.  

Also Read: AK 63 Update: അജിത്ത് - ആറ്റ്ലീ കോമ്പോ വരുന്നു, ഒപ്പം എ.ആർ റഹ്മാനും; ആരാധകർക്ക് ആവേശമാകാൻ 'എകെ63'

'ധോണി എന്റർടൈൻമെന്റ് നല്ല തിരക്കഥകൾക്കായുള്ള അന്വേഷണങ്ങളിൽ ആണ് , തമിഴിൽ കൂടുതൽ സിനിമകൾ ചെയ്യാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു.  ഇന്നത്തെ തുടക്കം, തമിഴ് സിനിമയിലെ ധോണി എന്റർടെയ്ൻമെന്റിന്റെ ദീർഘവും ഫലപ്രദവുമായ ഇന്നിംഗ്‌സിനെ അടയാളപ്പെടുത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഒരു മാറ്റം വരുത്താൻ ആഗ്രഹിക്കുന്നു.' വികാസ് കൂട്ടിച്ചേർത്തു.

ഈ സിനിമയുടെ ലോഞ്ചിംഗിൽ സന്തോഷവും ആഹ്ലാദവുമുണ്ട്. സാക്ഷിയുടെ ആശയം രമേശ് ഒരു എന്റർടെയ്‌നിംഗ് സ്‌ക്രിപ്റ്റാക്കി മാറ്റിയത് നേരിട്ട് കണ്ട താൻ ചിത്രം ബിഗ് സ്ക്രീനിൽ കാണുവാനായി ആകാംക്ഷയടക്കാതെ കാത്തിരിക്കുകയാണെന്ന് ധോണി എന്റർടൈൻമെന്റ് ക്രിയേറ്റീവ് ഹെഡ് പ്രിയാൻഷു ചോപ്ര പറഞ്ഞു.  

ലവ് ടുഡേ ആണ് ഇവാന നായികയായി ഒടുവിൽ ഇറങ്ങിയ ചിത്രം. ചിത്രം പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചു കഴിഞ്ഞു. ജിവി പ്രകാശിനൊപ്പം കൽവൻ എന്ന ചിത്രത്തിലാണ് ഇവാന അടുത്തതായി അഭിനയിക്കുന്നത്. ഡീസൽ, സ്റ്റാർ എന്നീ ചിത്രങ്ങളാണ് ഹരീഷ് കല്യാണിന്റേതായി അണിയറയൽ ഒരുങ്ങുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News