Asthra Movie: നായകനായി അമിത് ചക്കാലക്കൽ; 'അസ്ത്രാ' ഫസ്റ്റ് ലുക്കെത്തി

മണി പെരുമാൾ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ടാണ് അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 27, 2023, 03:27 PM IST
  • നടൻ ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.
  • പുതുമുഖം സുഹാസിനി കുമരനാണ് ചിത്രത്തിലെ നായിക.
  • പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടുമാണ് ചിത്രം നിര്‍മിക്കുന്നത്.
Asthra Movie: നായകനായി അമിത് ചക്കാലക്കൽ; 'അസ്ത്രാ' ഫസ്റ്റ് ലുക്കെത്തി

അമിത് ചക്കാലക്കല്‍ കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അസ്‍ത്രാ'. ആസാദ് അലവില്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഒരു ക്രൈം ത്രില്ലറാണ് അസ്ത്ര. വയനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. നടൻ ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. പുതുമുഖം സുഹാസിനി കുമരനാണ് ചിത്രത്തിലെ നായിക. കലാഭവൻ ഷാജോൺ, സുധീർ കരമന, സന്തോഷം കീഴാറ്റൂർ, അബു സലിം ,ശ്രീകാന്ത് മുരളി, മേലനാഥൻ, ജയകൃഷ്‍ണൻ, ചെമ്പിൽ അശോകൻ, രേണു സൗന്ദർ, നീനാ കുറുപ്പ്, ജിജുരാജ്, ബിഗ് ബോസ് താരം സന്ധ്യാ മനോജ്, 'പരസ്‍പരം' പ്രദീപ്, സനൽ കല്ലാട്ട് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. 

മണി പെരുമാൾ ആണ് ഛായാഗ്രഹകൻ. അഖിലേഷ് മോഹൻ എഡിറ്റിംഗ് നിർവ്വഹിക്കുന്നു. പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടുമാണ് ചിത്രം നിര്‍മിക്കുന്നത്. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ടാണ് 'അസ്‍ത്രാ' അവതരിപ്പിക്കുന്നത്. രാജൻ ഫിലിപ്പാണ് പ്രൊഡക്ഷൻ കൺട്രോളർ. വിനു കെ മോഹൻ, ജിജു രാജ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

Also Read: Romancham Movie: തലതെറിച്ചവർ, രോമാഞ്ചത്തിലെ വീഡിയോ ​ഗാനം; ചിത്രം ഉടൻ തിയേറ്ററിലേക്ക്

ഹരി നാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരാണ് 'അസ്‍ത്രാ'യിലെ ​ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്. മോഹൻ സിത്താരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റും ഡിസൈൻ അരുൺ മനോഹർ, കലാസംവിധാനം ശ്യാംജിത്ത് രവി എന്നിവരാണ്. മാര്‍ച്ചില്‍ പ്രദര്‍ശനത്തിന് എത്താൻ തയ്യാറാകുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News