സ്വവർഗാനുരാഗിയായ സൈനീകൻറെ കഥ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന് പ്രതിരോധ മന്ത്രാലയത്തിൻറെ വിലക്ക്. സംവിധായകൻ ഒനിറിൻറെ ചിത്രത്തിനാണ് വിലക്കേർപ്പെടുത്തിയത്. ദേശിയ അവാർഡ് ജേതാവാണ് ഒനിർ.
‘ഐ ആം’ എന്ന സിനിമയുടെ ചുവടു പിടിച്ചാണ് ഒനിറിൻറെ ഈ ചിത്രമെന്ന് സൂചനയുണ്ട്. അതേസമയം തിരക്കഥ നിരസിച്ചതിന് പിന്നാലെ ഒനിർ ഇൻസ്റ്റാഗ്രാമിൽ നിരവധി പോസ്റ്റുകളാണ് ഇത് സംബന്ധിച്ച് പങ്കുവെച്ചത്.
ALSO READ: Monster | ഡാൻസ് ചെയ്ത് ലക്കി സിംഗ്, മോൺസ്റ്ററിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു
ഒരു സ്വവർഗ്ഗാനുരാഗിയായ വിരമിച്ച ആർമി ഓഫീസറുടെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിൻറെ കഥ. അതിന് നിരോധനം എത്തിയിരിക്കുകയാണ് പ്രതിരോധ മന്ത്രാലയത്തിന് ഒനിർ തൻറെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
2010-ൽ കരസേനയിൽ നിന്നും വിരമിച്ചയാളാണ് കഥയിലെ യഥാർത്ഥ സൈനീകൻ. കഥക്ക് നിരോധം വന്നതിന് പിന്നാലെ വിഷയത്തെ നിയമപരമായി നേരിടാൻ ഒരുങ്ങുകയാണ് ഒനിർ. 2020 മുതൽ, ആർമി പ്രമേയമുള്ള എല്ലാ സിനിമകളും പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്. അടുത്ത നടപടികൾക്കായി ഇപ്പോൾ അഭിഭാഷകരുമായി കൂടിയാലോചിക്കുന്നു-ഒനിർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...