മെഗാ പ്രൊഡ്യൂസർ കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'ജെൻ്റിൽമാൻ 2'ൻ്റെ പതിനഞ്ച് ദിവസത്തെ ആദ്യഘട്ട ഷൂട്ടിംഗ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി. എ. ഗോകുൽ കൃഷ്ണയാണ് സംവിധാനം. ആദ്യ ഷെഡ്യൂളിൽ നായകൻ ചേതൻ, നായികമാരായ നയൻതാര ചക്രവർത്തി, പ്രിയാലാൽ സിത്താര, സുധാ റാണി, ശ്രീലത, കണ്മണി, ബഡവാ ഗോപി, ഹാസ്യ രാജാക്കന്മാരായ മുല്ലൈ - കോതണ്ഡം, ' ലൊല്ലു സഭാ ' സാമി നാഥൻ, ബേബി പദ്മ രാഗ എന്നിവർ പങ്കെടുത്ത ഏതാനും രംഗങ്ങളും ദിനേശ് കാശി ഒരുക്കിയ ദൈർഘ്യമേറിയ ഒരു സാഹസിക സ്റ്റണ്ട് രംഗവുമാണ് ചിത്രീകരിച്ചത്.
നായകനേയും നായികമാരേയും കൂടാതെ സുമൻ, മനോജ്.കെ.ജയൻ, പ്രാച്ചികാ(മാമാങ്കം), രാധാ രവി, 'കാന്താര' വില്ലൻ അച്യുത് കുമാർ, 'വിജയ് ടി വി' പുകഴ്, രവി പ്രകാശ്, ബഡവാ ഗോപി, ഷിശീർ ശർമ്മ, ജോൺ മഹേന്ദ്രൻ, സെന്ദ്രായൻ, മുനിഷ് രാജാ, പ്രേം കുമാർ,' കല്ലൂരി ' വിമൽ, ' ജിഗർതാണ്ടാ ' രമേഷ്, മുല്ലൈ - കോതണ്ടം, മൈം ഗോപി, ഇമാൻ അണ്ണാച്ചി, വേലാ രാമമൂർത്തി, ശ്രീ റാം, ജോൺ റോഷൻ, ' ലൊല്ലു സഭാ ' സാമിനാഥൻ, ജോർജ് വിജയ്, നെൽസൺ , സിത്താര,ശ്രീ രഞ്ജിനി, ശ്രീലത, കൺമണി, കാരുണ്യ, മൈനാ നന്ദിനി, ബേബി പത്മരാഗ, ബേബി അനീഷ എന്നിങ്ങനെ അൻപതിൽ പരം അഭിനേതാക്കളുടെ താരപട തന്നെ ' ജെൻ്റിൽമാൻ 2 ' വിലുണ്ട്. ഇനിയും ഈ പട്ടിക നീണ്ടേക്കും.
ALSO READ: എട്ട് വർഷത്തിന് ശേഷം മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു; തരംഗമായി 'റമ്പാൻ' മോഷൻ പോസ്റ്റർ
സമ്പന്നമായ അഭിനേതാക്കളുടെ നിരക്കൊപ്പം അണിയറയിലെ സാങ്കേതിക വിദഗ്ദ്ധരും പ്രഗത്ഭർ തന്നെ. അജയൻ വിൻസെൻ്റാണ് സിനിമാട്ടോഗ്രാഫർ. സതീഷ് സൂര്യ എഡിറ്റിംഗ് നിർവഹിക്കുന്നു. ഓസ്കാർ ജേതാവായ സംഗീത സംവിധായകൻ എം.എം. കീരവാണിയും വൈരമുത്തുവുമാണ് ഗാനങ്ങളൊരുക്കുന്നത്. ആറു ഗാനങ്ങളുടെ റിക്കോർഡിങ് പൂർത്തിയായി. ബൃന്ദയാണ് നൃത്ത സംവിധാനം. 'പൊന്നിയിൻ സെൽവനു' ശേഷം തോട്ടാധരണി കലാസംവിധാനം നിർവഹിക്കുന്ന സിനിമയാണ് ' ജെൻ്റിൽമാൻ 2 '.
കമനീയമായ പടുകൂറ്റൻ സെറ്റുകളാണ് തോട്ടാധരണി ഒരുക്കുന്നത്. ദിനേശ് കാശിയാണ് സ്റ്റണ്ട് മാസ്റ്റർ. സതീഷ് സൂര്യ എഡിറ്റിങ് നിർവഹിക്കുന്നു. തപസ്സ് നായക്കാണ് സൗണ്ട് എൻജിനീയർ.നാലു ഷെഡ്യൂളുകളിലായി പൂർത്തിയാകുന്ന ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂൾ നവംബർ മൂന്നാം വാരം ചെന്നൈ പോണ്ടിച്ചേരി ഭാഗങ്ങളിൽ ആരംഭിക്കും. ഹൈദരാബാദ്, ദുബായ്, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളാണ് ജെൻ്റിൽമാൻ ഫിലിം ഇൻ്റർനാഷണലിൻ്റെ ബാനറിൽ നിർമ്മക്കുന്ന ' ജെൻ്റിൽമാൻ 2 ' വിൻെറ മറ്റു ലൊക്കേഷനുകൾ. സി.കെ. അജയ് കുമാറാണ് പ്രോജക്ട് ഡിസൈനറും മാർക്കറ്റിംഗ് എക്സിക്യൂട്ടീവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.