പിന്നിൽ Black Vinatage Benz, കറുത്ത ഷർട്ട്: മാസ് ബ്ലാക്കിൽ Mohanlal, ആറാട്ടിന്റെ First Look Poster പുറത്ത്

ആറാട്ടിന്റെ First Look Poster പുറത്തിറങ്ങി. മാസ് ആക്ഷൻ ലക്കിലുള്ള മോഹൻലാൽ

Written by - Zee Malayalam News Desk | Last Updated : Feb 2, 2021, 01:18 PM IST
  • ആറാട്ടിന്റെ First Look Poster പുറത്തിറങ്ങി
  • മാസ് ആക്ഷൻ ലക്കിലുള്ള മോഹൻലാൽ
  • ഹിറ്റ് സിനിമകളുടെ എഴുത്തുകാരൻ ഉദയ്കൃഷ്ണയുടെ രചനയ്ക്ക് ബി. ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്
  • ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിൽ നായിക
പിന്നിൽ Black Vinatage Benz, കറുത്ത ഷർട്ട്: മാസ് ബ്ലാക്കിൽ Mohanlal, ആറാട്ടിന്റെ First Look Poster പുറത്ത്

Kochi: Mohanlalന്റെ ഏറ്റവും പുതിയ ചിത്രം ആറാട്ടിന്റെ First Look Poster പുറത്തിറങ്ങി. മാസ് ആക്ഷൻ ലക്കിലുള്ള മോഹൻലാലിന്റെ സ്റ്റിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായി  ഉപയോ​ഗിച്ചിരിക്കുന്നത്. മോഹൻലാൽ നെയ്യാറ്റിൻകര ​ഗോപൻ എന്ന കഥാപാത്രമായി എത്തുമ്പോൾ പേരിനൊപ്പം ചേരുന്ന മാസ് ലുക്കാണ് ആദ്യ പോസ്റ്ററായി അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.

ALSO READ: കിടിലം മെക്കോവറിൽ Samyuktha Varma; മകനൊപ്പമുള്ള ചിത്രങ്ങൾ വൈറലാകുന്നു

പോസ്റ്ററിൽ ഒരു ആക്ഷൻ രം​ഗത്തിന്റെ സ്റ്റിലാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നിലുള്ള ബ്ലാക്ക് വിന്റേജ് ബെൻസും കുറത്ത് ഷർട്ടിലും മുണ്ടിലുമായിയാണ് മോഹൻലാൽ (Mohanlal) മാസ് ലൂക്കിൽ എത്തുന്നത്. അതോടൊപ്പം എല്ലാവർക്കും പരിചയമുള്ള മോഹൻലാലിന്റെ എക്കാലത്തേയും മികച്ച ഡയലോ​ഗുകളിൽ ഒന്നായ രാജാവിന്റെ മകനിലെ മൈ ഫോൺ നമ്പർ ഈസ് 2255 ഒ‌ർമിപ്പിക്കുന്നതിനായി വിന്റേജ് ബൻസിന്റെ നമ്പരും അത് തന്നെയാണ് ഉപയോ​ഗിച്ചിരിക്കുന്നത്. കോമഡിക്കൊപ്പം മികച്ച ആക്ഷൻ രം​ഗങ്ങളും ചേർത്താണ് ആറാട്ട് പ്രക്ഷകരിലേക്കെത്തിക്കുന്നത്. 

ALSO READ: Anushka Sharma: കുഞ്ഞു മാലാഖയ്ക്ക് പേരിട്ട് അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും, ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ

ഹിറ്റ് സിനിമകളുടെ എഴുത്തുകാരൻ ഉദയ്കൃഷ്ണയുടെ രചനയ്ക്ക് ബി. ഉണ്ണികൃഷ്ണനാണ് (B Unnikrishnan) സംവിധാനം ചെയ്യുന്നത്. വിജയ് ഉലകനാഥാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജാണ് സം​ഗീതം നൽകുന്നത്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിൽ നായിക. നെടുമുടി വേണു, സിദ്ദിഖ്, വിജയരാഘവൻ, സായ്കുമാർ, ഇന്ദ്രൻസ്, ജോണി ആന്റണി, ഷീല, സ്വാസിക രചന നാരായണൻക്കുട്ടി തുടങ്ങിയരവാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News