Barroz Location Pictures : ബറോസിന്റെ ഗ്രാവിറ്റി ഇല്യൂഷൻ ചിത്രങ്ങൾ ലീക്കായി; കാണാൻ പോകുന്നത് അത്ഭുതങ്ങളാണെന്ന് സോഷ്യൽ മീഡിയ

Barroz leaked pictures മലയാളത്തിൽ ഇതിന് മുമ്പ് ജിജോ പുന്നൂസ് ഒരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമയിലാണ് ഗ്രാവിറ്റി ഇല്യൂഷൻ സാങ്കേതികത ഉപയോഗിച്ചിട്ടുള്ളത്.

Written by - Jenish Thomas | Last Updated : May 26, 2022, 04:21 PM IST
  • അടുത്തിടെ അണിയറ പ്രവർത്തകർ ചിത്രത്തിനായി ഗ്രാവിറ്റി ഇല്യൂഷൻ സങ്കേതികത തരപ്പെടുത്തുന്നതിനായി തയ്യാറെടുപ്പുകൾ നടത്തുന്ന ചിത്രങ്ങൾ നവോദയ സ്റ്റുഡിയോ തങ്ങളുടെ വെബ്സൈറ്റിൽ പങ്കുവെച്ചിരുന്നു.
  • ക്യാമറ ഒരു പോയിന്റിൽ മാത്രം സ്ഥിരപ്പെടുത്തി, ലൊക്കേഷനിലെ ബാക്കി സെറ്റുകൾ സ്ഥാന ചലനം വരുത്തുന്ന സാങ്കേതിക വിദ്യയാണ് ഗ്രാവിറ്റി ഇല്യൂഷൻ.
  • മലയാളത്തിൽ ഇതിന് മുമ്പ് ജിജോ പുന്നൂസ് ഒരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമയിലാണ് ഈ സാങ്കേതികത ഉപയോഗിച്ചിട്ടുള്ളത്.
Barroz Location Pictures : ബറോസിന്റെ ഗ്രാവിറ്റി ഇല്യൂഷൻ ചിത്രങ്ങൾ ലീക്കായി; കാണാൻ പോകുന്നത് അത്ഭുതങ്ങളാണെന്ന് സോഷ്യൽ മീഡിയ

കൊച്ചി : മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബാറോസിന്റെ ലൊക്കേഷൻ ചിത്രങ്ങൾ ഇന്റർനെറ്റിൽ ചോർന്നു. ഗ്രാവിറ്റി ഇല്യൂഷൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള ഷൂട്ടിങ് സെറ്റിലെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്. അതേസമയം ബാറോസിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോട് ആരാധകരുടെ ആവേശം രണ്ട് ഇരിട്ടയായി വർധിച്ചിരിക്കുകയാണ്. എന്തോ വലുതാണ് മോഹൻലാൽ ലോക സിനിമയ്ക്കായി ഒരുക്കുന്നതെന്നാണ് ആരാധകർ പലരും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. 

അടുത്തിടെ അണിയറ പ്രവർത്തകർ ചിത്രത്തിനായി ഗ്രാവിറ്റി ഇല്യൂഷൻ സങ്കേതികത തരപ്പെടുത്തുന്നതിനായി തയ്യാറെടുപ്പുകൾ നടത്തുന്ന ചിത്രങ്ങൾ നവോദയ സ്റ്റുഡിയോ തങ്ങളുടെ വെബ്സൈറ്റിൽ പങ്കുവെച്ചിരുന്നു. ക്യാമറ ഒരു പോയിന്റിൽ മാത്രം സ്ഥിരപ്പെടുത്തി, ലൊക്കേഷനിലെ ബാക്കി സെറ്റുകൾക്ക് സ്ഥാന ചലനം വരുത്തുന്ന സാങ്കേതിക വിദ്യയാണ് ഗ്രാവിറ്റി ഇല്യൂഷൻ. മലയാളത്തിൽ ഇതിന് മുമ്പ് ജിജോ പുന്നൂസ് ഒരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമയിലാണ് ഈ സാങ്കേതികത ഉപയോഗിച്ചിട്ടുള്ളത്.

ALSO READ : Dear Friend Malayalam Movie : 'സൗഹൃദം, ബാംഗ്ലൂർ, ഓർമകൾ'; ഡിയർ ഫ്രണ്ട് ട്രെയിലർ

സംവിധാനത്തിന് പുറമെ ബാറോസിൽ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. വാസ്ഗോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതത്താൻ ബാറോസായിട്ട് തന്നൊണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഗോവയിലാണ് പ്രധാനമായും സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്.

1968ൽ ഇറങ്ങിയ സ്റ്റാൻലി കുബ്രിക്കിന്റെ 2001: എ സ്പേസി ഓഡീസിയലാണ് അദ്യമായി ഗ്രാവിറ്റി ഇല്യൂഷൻ സാങ്കേതിക പരീക്ഷിക്കുന്നത്. അത് ഉൾകൊണ്ടാണ് ജിജോ പുന്നൂസ് മൈ ഡിയർ ചാത്തനിലെ ആലിപ്പഴം പെറുക്കാം എന്ന ഗാനത്തിൽ കുട്ടികൾ വീടിന്റെ ചുവരിലൂടെ നടക്കുന്നതായി ദൃശ്യങ്ങൾ സജ്ജമാക്കിയത്. 

ALSO READ : Seetha Ramam Movie : ദുൽഖറിന്റെ സീതാരാമം ഉടൻ തീയറ്ററുകളിലേക്ക്; റിലീസിങ് തീയതി പ്രഖ്യാപിച്ചു

ഈ ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം നിർമിക്കുന്നത്. പ്രമുഖ ഛായഗ്രഹകൻ സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. 16-കാരനായ ലിഡിയൻ നാദസ്വരമാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News