Mohanlal-Shaji Kailas: ആരാധകർ കാത്തിരുന്ന കോമ്പോ, 12 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു മോഹൻലാലും ഷാജികൈലാസും

  ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷമാണ് മോഹന്‍ലാല്‍- ഷാജി കൈലാസ് ടീം വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 8, 2021, 02:16 PM IST
  • മോഹൻലാൽ, ഷാജി കൈലാസ് കൂട്ടുകെട്ടിൽ വീണ്ടും സിനിമ ഒരുങ്ങുന്നു.
  • നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ കോമ്പോയിൽ ഒരു ചിത്രം ഒരുങ്ങുന്നത്.
  • ആശീർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും.
  • 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്–മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനം റിലീസ് ചെയ്ത ചിത്രം.
Mohanlal-Shaji Kailas: ആരാധകർ കാത്തിരുന്ന കോമ്പോ, 12 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു മോഹൻലാലും ഷാജികൈലാസും

നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ (Mohanlal) , ഷാജി കൈലാസ് (Shaji Kailas) കൂട്ടുകെട്ടിൽ വീണ്ടും സിനിമ (cinema) ഒരുങ്ങുന്നു. മോഹൻലാൽ ആണ് സോഷ്യൽ മീഡിയയിലൂടെ ഈ Big Announcement നടത്തിയത്. 

''കാത്തിരിപ്പ് അവസാനിച്ചു!

2021 ഒക്ടോബറിൽ ആരംഭിക്കുന്ന ഷാജി കൈലാസിനൊപ്പമുള്ള എന്റെ അടുത്ത പ്രൊജക്റ്റ് ഞാൻ പ്രഖ്യാപിക്കുന്നത് വളരെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ്. രാജേഷ് ജയറാം തിരക്കഥയെഴുതി ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം 12 വർഷങ്ങൾക്ക് ശേഷം ഞാനും ഷാജിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ''. ഷാജി കൈലാസിനും ആന്റമി പെരുമ്പാവൂരിനുമൊപ്പമുള്ള ചിത്രം പങ്ക് വച്ച് കൊണ്ട് മോഹൻലാൽ പോസ്റ്റ് ചെയ്തു.

 

Also Read: Prithviraj's Daughter birthday: അലംകൃതയ്ക്ക് ഏഴാം പിറന്നാൾ, മകളുടെ ചിത്രം പങ്കുവച്ച് പൃഥ്വിരാജും സുപ്രിയയും

ആശീർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. രാജേഷ് ജയറാമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്–മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനം റിലീസ് ചെയ്ത ചിത്രം. 

Also Read: Mammootty Birthday : "പിറന്നാൾ വലുതായി ആഘോഷിക്കുന്നതിനോട് താൽപര്യമില്ല, എന്നാൽ എന്നെ സ്വന്തം കുടുംബത്തെ പോലെ കാണുമ്പോൾ ഈ ദിനം പ്രത്യേകതയുള്ളതാകുന്നു" പിറന്നാൾ ആശംസകൾക്ക് നന്ദി അറിയിച്ച് മമ്മൂട്ടി

ആറാം തമ്പുരാൻ, താണ്ഡവം, അലിഭായ്, ബാബ കല്യാണി, നാട്ടുരാജാവ്, നരസിംഹം, ഇങ്ങനെ നീണ്ടു പോകുന്നു ഇരുവരും തീര്‍ത്ത ഹിറ്റുകള്‍. മോഹൻലാല്‍ ആരാധകര്‍ക്ക് മാത്രമല്ല, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന ഏവരും കൊതിക്കുന്നതാണ് മോഹൻലാല്‍ - ഷാജികൈലാസ് കോമ്പോ.

Also Read: Thalaivii: ജയലളിതയുടെ ജീവിതകഥയുമായി Bollywood Queen കങ്കണ, തലൈവി തന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്ന് താരം           

പൃഥ്വിരാജ് നായകനാകുന്ന കടുവയാണ് ചിത്രീകരണം പുരോഗമിക്കുന്ന ഷാജി കൈലാസിന്റെ മറ്റൊരു പ്രോജക്ട്. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം പൂർത്തിയായതോടെ മോഹൻലാൽ ‘ബറോസി’ന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News