Malaikottai Vaaliban: 'നിങ്ങൾ കണ്ടതെല്ലാം പൊയ്'; വാലിബൻ ട്രെയിലറിനെ കുറിച്ച് മോഹൻലാൽ പറഞ്ഞത് കേട്ടോ

Mohanlal about 'Vaaliban' Trailer: 175 ൽ പരം സ്‌ക്രീനുകളിൽ ആണ് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 21, 2024, 10:01 PM IST
  • ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
  • പി എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
  • ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്.
Malaikottai Vaaliban: 'നിങ്ങൾ കണ്ടതെല്ലാം പൊയ്'; വാലിബൻ ട്രെയിലറിനെ കുറിച്ച് മോഹൻലാൽ പറഞ്ഞത് കേട്ടോ

മോഹൻലാൽ ആരാധകർ ഈ വർഷം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന ഹൈപ്പോടെയാണ് വാലിബൻ എത്തുന്നത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് സമൂഹമാദ്ധ്യമങ്ങളിൽ ലഭിച്ചത്. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.  

കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെ പ്രണയം, വിരഹം, ദുഃഖം, അസൂയ, സന്തോഷം, പ്രതികാരം എന്നിവയിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ലെന്നും വലിയൊരു കാൻവാസിൽ ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ മുൻവിധികൾ ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമയായിരിക്കുമെന്നും മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രൈയിലറിനെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. 

ALSO READ: ഇദ്ദേഹം ക്യാമറക്കരികിലുണ്ടെങ്കിൽ, ഫോക്കസ് പോയതിൻ്റെ പേരിൽ, ഷോട്ട് കട്ടാകില്ല; ഇത് എന്ത് ജാലവിദ്യ- മാല പാർവ്വതി

'സാധാരണ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളും കാര്യങ്ങളുമൊക്കെയാണ് ട്രെയിലറിൽ നമ്മൾ കാണിക്കുന്നത്. എന്നാൽ സത്യം പറയാം ഈ സിനിമയിൽ അങ്ങനെ ഒന്നും തന്നെ ട്രെയിലറിൽ കാണിച്ചിട്ടില്ല. നിങ്ങൾ കണ്ടതെല്ലാം പൊയ്... ഇനി കാണാൻ പോകുന്നതാണ് നിജം...' മോഹൻലാൽ പറഞ്ഞു.

മലൈക്കോട്ടൈ വാലിബൻ മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175 ൽ പരം സ്‌ക്രീനുകളിൽ ആണ് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. 

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.  ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്  റോണക്സ് സേവ്യറാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News