ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു എന്നതും സിനിമയുടെ ഡിമാൻഡ് കൂട്ടുന്നു. ജനുവരി 25ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രമോഷൻ തിരക്കിലാണ് ലിജോ ജോസും സംഘവും. അതിന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ അദ്ദേഹത്തിന്റെ ഒരു ഇഷ്ടമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മറ്റൊന്നുമല്ല, തന്റെ വാച്ച് കളക്ഷൻ.
തനിക്ക് വാച്ചിനോട് വല്ലാത്ത പ്രിയമാണെന്നാണ് മോഹൻലാൽ പറയുന്നത്. അതുകൊണ്ടുതന്നെ പലരും തനിക് അത് ഗിഫ്റ്റായി നൽകാറുണ്ടെന്നും, പിന്നെ കാണുമ്പോൾ നല്ലതായി തോന്നുന്നവ ഞാനും വാങ്ങിക്കാറുണ്ടെന്ന് താരം പറഞ്ഞു. മോഹൻലാലിന് വാച്ച് ക്രെയ്‌സ് ഉണ്ടോ എന്ന അവകരകന്റെ ചോദ്യത്തിന് മാറുപടി നോക്കുകയായിരുന്നു അദ്ദേഹം.
മോഹൻലാലിന്റെ വാക്കുകൾ...
ALSO READ: ഒടുവിൽ പിടിയിൽ; രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍
"ചില ആൾക്കാർക്ക് ചില ഇഷ്ടങ്ങൾ ഉണ്ടാകും. അത് ഒരു സമയത്തുണ്ടാകുന്നതാണ്. നിലവിൽ വാച്ചിനോടാണ് താല്പര്യം. അതുകൊണ്ട് എനിക് പലരും വാച്ച് ഗിഫ്റ്റ് ചെയ്യാറുണ്ട്. നാളെ ചിലപ്പോൾ വാച്ച് കേട്ടതെയും ഇരിക്കാം. അങ്ങനെ വലിയ കളക്ഷൻ എന്നൊന്നും ഇല്ല. പലപ്പോഴായി ആരെക്കെയോ നൽകിയതും പിന്നെ എപ്പോഴൊക്കെയോ ഞാൻ വാങ്ങിയതുമായി കുറച്ചുണ്ട്. " എന്നാണ് മോഹൻലാൽ പറഞ്ഞത്.
അതേസമയം സിനിമ റിലീസിനെത്തുന്ന പശ്ചാത്തലത്തിൽ അഡ്വാൻസ് ബുക്കിൽ റെക്കോർഡ് സൃഷ്ടിക്കുകയാണ് മലൈക്കോട്ടൈ വാലിബന്‍. അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കോടികള്‍ വാരിയെന്നാണ് റിപ്പോർട്ട്. കേരളത്തില്‍ നിന്ന് മാത്രം 40 ലക്ഷം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് 66 ലക്ഷവും നേടിക്കഴിഞ്ഞു. അങ്ങനെ ആകെ 1.06 കോടി രൂപയാണ് മലൈക്കോട്ടൈ വാലിബന്‍ ഇതിനോടകം നേടിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ചിത്രത്തില്‍ മോഹൻലാൽ കൂടാത ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, സോണാലി കുല്‍ക്കര്‍ണി. ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള തുടങ്ങി വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളിലെത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.