Viral Video | കുറുക്കൻ മൂലയിൽ നിന്നും കൽപ്പാത്തിയിലേക്ക്! മിന്നൽ വസിഷ്ഠിന്റെ കിടിലൻ റീൽസ്, ഒപ്പം കുട്ടി തെന്നലും

തമിഴ് ​ഗാനത്തിന് ചുവടുവയ്ക്കുന്ന വസിഷ്ഠിന്റെ റീൽസ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jan 8, 2022, 05:23 PM IST
  • വസിഷ്ഠ് ഉമേഷ് എന്ന ബാലതാരമാണ് ജോസ്മോനായി ചിത്രത്തിൽ എത്തിയത്.
  • ഇപ്പോഴിതാ വസിഷ്ഠിന്റെ ഒരു റീൽസാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
  • മിന്നൽ മുരളിയിൽ വസിഷ്ഠിന്റെ അനിയത്തിയായി എത്തുന്നത് തെന്നലാണ്.
Viral Video | കുറുക്കൻ മൂലയിൽ നിന്നും കൽപ്പാത്തിയിലേക്ക്! മിന്നൽ വസിഷ്ഠിന്റെ കിടിലൻ റീൽസ്, ഒപ്പം കുട്ടി തെന്നലും

മിന്നൽ മുരളി, മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം ആ​ഗോള തലത്തിൽ തരം​ഗമായിരിക്കുകയാണ്. സിനിമ പോലെ തന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളും അത്രയേറെ സ്വീകാര്യത നേടിയിട്ടുണ്ട്. ജെയ്സണിലെ സൂപ്പർ പവർ തിരിച്ചറിഞ്ഞ് ഒരു ദേശീ സൂപ്പർ ഹീറോയാക്കി മാറ്റിയ മിന്നൽ മുരളിയിലെ ജോസ്മോനെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. 

വസിഷ്ഠ് ഉമേഷ് എന്ന ബാലതാരമാണ് ജോസ്മോനായി ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ വസിഷ്ഠിന്റെ ഒരു റീൽസാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Thennal Abhilash (@kutti_thennal)

 

Also Read: Minnal Murali | മിന്നൽ മുരളി നെറ്റ്ഫ്ലിക്സിൽ സൗജന്യമായി കാണാം, ചെയ്യേണ്ടത് ഇത്രമാത്രം  

തമിഴ് ​ഗാനത്തിന് ചുവടുവയ്ക്കുന്ന വസിഷ്ഠിന്റെ റീൽസ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ’ എന്ന തമിഴ് ഗാനത്തിനാണ് ഇൻസ്റ്റ​ഗ്രാമിൽ താരമായ കുട്ടി തെന്നലിനൊപ്പം വസിഷ്ഠ് ചുവടുവച്ചിരിക്കുന്നത്. മിന്നൽ മുരളിയിൽ വസിഷ്ഠിന്റെ അനിയത്തിയായി എത്തുന്നത് തെന്നലാണ്. സോഷ്യൽ മീഡിയയിൽ തരം​ഗമായി കൊണ്ടിരിക്കുന്ന വീഡിയോയ്ക്ക് നിരവധി കമന്റുകളും നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 

Also Read: Minnal Murali | മാഞ്ചസ്റ്റർ സിറ്റിയെ രക്ഷിച്ച മെഹ്റസ് മുരളി! 'മിന്നൽ മുരളി (ഒറിജിനൽ) നിങ്ങളെ കാണുന്നുണ്ട്' പോസ്റ്റിന് കമന്റുമായി ടൊവീനോ

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ‍ഡ്രാമയിലൂടെയാണ് വസിഷ്ഠ് സിനിമയിലേക്ക് എത്തുന്നത്. അജു വർഗീസിന്റെ കുട്ടിക്കാലമാണ് വസിഷ്ഠ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ‘കുടുക്കുപൊട്ടിയ കുപ്പായം’ എന്ന പാട്ടുസീനിൽ വസിഷ്ഠിനെ കണ്ടിട്ടാണ് ബേസിൽ മിന്നൽ മുരളിയിലേക്ക് വിളിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News