Tatsama Tadbhava: തത്സമ തദ്ഭവ, നടി മേഘ്‌ന രാജ് സിനിമാ ലോകത്തേയ്ക്ക് മടങ്ങിയെത്തുന്നു

Tatsama Tadbhava: വളരെ വ്യത്യസ്തമായൊരു ത്രില്ലറാണ് ഈ ചിത്രമെന്നും താരങ്ങള്‍ മാത്രമല്ല പ്രേക്ഷകര്‍ കൂടി അന്വേഷകരാകുന്ന കഥയാണ് ഇതെന്നും മേഘ്‌ന പറഞ്ഞു. ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങും.

Written by - Zee Malayalam News Desk | Last Updated : Feb 20, 2023, 05:30 PM IST
  • വളരെ വ്യത്യസ്തമായൊരു ത്രില്ലറാണ് ഈ ചിത്രമെന്നും താരങ്ങള്‍ മാത്രമല്ല പ്രേക്ഷകര്‍ കൂടി അന്വേഷകരാകുന്ന കഥയാണ് ഇതെന്നും മേഘ്‌ന പറഞ്ഞു. ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങും.
Tatsama Tadbhava: തത്സമ തദ്ഭവ, നടി മേഘ്‌ന രാജ് സിനിമാ ലോകത്തേയ്ക്ക് മടങ്ങിയെത്തുന്നു

Tatsama Tadbhava: വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തെന്നിന്ത്യൻ ചലച്ചിത്രപ്രേമികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്ന രാജ്. തന്‍റെ ജീവിതത്തെ മാറ്റിമറിച്ച വലിയ ഇടവേളയ്ക്ക് ശേഷം മേഘ്ന വീണ്ടും സിനിമാ ലോകത്തേയ്ക്ക്  മടങ്ങിയെത്തുകയാണ്.

'തത്സമ തദ്ഭവ' എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യന്‍ താരം വീണ്ടും ബിഗ്‌ സ്ക്രീനില്‍ എത്തുന്നത്‌. കന്നഡ, മലയാളം ഭാഷകളിൽ ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മേഘ്ന പങ്കുവച്ചിരുന്നു. വിശാല്‍ ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മേഘ്നയുടെയും ചിരഞ്ജീവി സർജയുടെയും അടുത്ത സുഹൃത്തുക്കളാണ്.

Also Read:  Uddhav Thackeray: തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിടണം, പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടമായതിന് പിന്നാലെ  ഉദ്ധവ് താക്കറെ
 
വളരെ വ്യത്യസ്തമായൊരു ത്രില്ലറാണ് ഈ ചിത്രമെന്നും താരങ്ങള്‍ മാത്രമല്ല പ്രേക്ഷകര്‍ കൂടി അന്വേഷകരാകുന്ന കഥയാണ് ഇതെന്നും മേഘ്‌ന പറഞ്ഞു. ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങും.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അവർ പങ്കിട്ടു. രക്തം പുരണ്ട രണ്ട് കൈകളുമായി വായ പൊത്തിപ്പിടിക്കുന്ന മേഘന സർജയെ കാണിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റർ ആണ് താരം ആരാധകര്‍ക്കായി പങ്കുവച്ചത്. 

Also Read:  Lost Your PAN Card? പാൻ കാർഡ് നഷ്ടപ്പെട്ടോ? ഡ്യൂപ്ലിക്കേറ്റ് എങ്ങിനെ നേടാം? 

ഒറ്റ രാത്രികൊണ്ട് ജീവിതം മാറിമറിയുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ഏകാന്തമായ ജീവിതം നയിക്കുന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണ് ഇതെന്നും സിനിമയ്ക്ക് വേണ്ടി തന്നാലാവും വിധം ശ്രമിച്ചിട്ടുണ്ടെന്നും മേഘ്‌ന പറഞ്ഞു.  അതേസമയം, സിനിമയിലെ ചില സുപ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ താന്‍  വകാരികമായി ഏറെ തളര്‍ന്നിരുന്നതായും സിനിമയോട് വ്യക്തിപരമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അത് ഏറ്റവും മികച്ചതാക്കണമെന്നുണ്ടായിരുന്നു എന്നും മേഘ്ന പറഞ്ഞു. 
 
വിവാഹത്തോടെ സിനിമയില്‍ നിന്നും ഒരു ചെറിയ ഇടവേള എടുത്ത മേഘ്ന, ഭർത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണത്തോടെ അഭിനയത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയായിരുന്നു. വെറും 2 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലായിരുന്നു നടന്‍ ചിരഞ്ജീവി സര്‍ജയുടെ മരണം. ഈ സമയം, മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. കുടുംബത്തിന്‍റെയും കൂട്ടുകാരുടെയും പിന്തുണയോടെ മകന്‍ റയാന്‍ രാജിനൊപ്പം മേഘ്‌ന ജീവിതത്തിലേക്ക് പതിയെ തിരിച്ചെത്തുകയായിരുന്നു.  

നവാഗതനായ വിശാൽ സംവിധാനം ചെയ്യുന്ന തത്സമ തദ്ഭവ, മേഘനയുടെയും ചിരഞ്ജീവിയുടെയും ഉറ്റ സുഹൃത്തും സംവിധായകനുമായ പന്നഗ ഭരണയാണ് നിർമ്മിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News