റോഷാക്ക് ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്യും : ലൂക്ക് അന്റണിയായി മമ്മൂട്ടി എത്തുന്നു

നിഗൂഢതയും സസ്പെന്‍സും നിറച്ചു കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ടീസറും ട്രെയിലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്

Written by - Zee Malayalam News Desk | Last Updated : Oct 4, 2022, 12:28 PM IST
  • വ്യത്യസ്ത വേഷത്തിലും ഭാവത്തിലുമുള്ള മമ്മൂട്ടിയാണ് ഫോട്ടോയില്‍ ഉള്ളത്
  • മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്
  • നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്
റോഷാക്ക് ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്യും : ലൂക്ക് അന്റണിയായി മമ്മൂട്ടി എത്തുന്നു

മമ്മൂട്ടി ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്. ചിത്രം ഒക്ടോബര്‍ 7 ന് തീയറ്ററുകളിലെത്തും . നിസാം ബഷീര്‍ ഒരുക്കുന്ന റോഷാക്കിന് വേണ്ടി വലിയ കാത്തിരിപ്പിലാണ് ആരാധകർ. 

നിഗൂഢതയും സസ്പെന്‍സും നിറച്ചു കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ടീസറും ട്രെയിലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ സ്റ്റില്‍സുകള്‍ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.

file

വ്യത്യസ്ത വേഷത്തിലും ഭാവത്തിലുമുള്ള മമ്മൂട്ടിയാണ് ഫോട്ടോയില്‍ ഉള്ളത്. പ്രഖ്യാപന സമയം മുതല്‍ അണിയറ പ്രവര്‍ത്തകര്‍ നില നിര്‍ത്തിയ നിഗൂഢതയും ഈ ചിത്രങ്ങളിലും ഉണ്ട്. ഫോട്ടോകള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. നിമീഷ് രവിയാണ് ഛായാഗ്രഹണം. നിമീഷ് രവിയാണ് ഛായാഗ്രഹണം.

file

ചിത്ര സംയോജനം കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്സ് സേവ്യര്‍ & എസ്സ് ജോര്‍ജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്‌ട് ഡിസൈനര്‍ ബാദുഷ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News