മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാരിയർ. സുഹൃത്തുക്കളെ നേടുന്നതിലും അവരുമായി നല്ല സൗഹൃദം നിലനിർത്തുന്നതിലും മഞ്ജുവിനുള്ള കഴിവ് ഏവരും അംഗീകരിക്കുന്നത് തന്നെ...
മഞ്ജു വാരിയർ (Manju Warrier) അടുത്തിടെ തെലുങ്ക് താരം കിച്ച സുദീപിനെയും (Kiccha Sudeep) ഭാര്യ പ്രിയയെയും സന്ദര്‍ശിച്ചിരുന്നു. മഞ്ജു വാരിയർ ഇരുവരുമായുള്ള സന്ദര്‍ശനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും തെലുങ്ക് താരത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരത്തെ ഒരു ബഹുമതിയായി കരുതുന്നതായും അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മഞ്ജുവിന്‍റെ പ്രതികരണം.
കിച്ച സുദീപും മഞ്ജുവിനെപ്പറ്റി പരാമര്‍ശിക്കാന്‍ മറന്നില്ല. മഞ്ജുവിനൊപ്പം സമയം ചെലവഴിക്കാന്‍ ആയതിന്‍റെ സന്തോഷത്തിലാണ് കിച്ച. "നിങ്ങളുടെ അഭിനയ മികവ് ഏറെ പ്രശംസനീയമാണ്, ഇത്രയേറെ ലാളിത്യവും ചാരുതയുമുള്ള ഒരാളെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്", കിച്ച കുറിച്ചു.
എന്നാല്‍, മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ തെലുങ്കിലും അരങ്ങേറ്റത്തിന് ഒരുങ്ങുന്നുവോ? എന്നാണ് ഇപ്പോള്‍ പരക്കുന്ന അഭ്യൂഹങ്ങള്‍... ധനുഷിന്‍റെ (Dhanush) അസുരന്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ (Tamil Cinema) അരങ്ങേറ്റം കുറിച്ച മഞ്ജു വാര്യര്‍ ഇതുവരെ തെലുങ്ക് ചിത്രം ചെയ്തിട്ടില്ല. എന്നാല്‍, ഇപ്പോള്‍ അതിനുള്ള സൂചനകള്‍ നല്‍കിയിരിക്കുകയാണ് നടി.
Also read: viral video: കിം കിം ചലഞ്ചിന്റെ കെനിയൻ വേർഷൻ ശ്രദ്ധനേടുന്നു..
അതേസമയം, ചിത്രത്തെക്കുറിച്ചുള്ള സൂചനകള്‍ ഒന്നുതന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. തമിഴിന് പിന്നാലെ താരം തെലുങ്കിലും അരങ്ങേറ്റം കുറിയ്ക്കുമോ? കിച്ചുവുമായുള്ള കൂടിക്കാഴ്ച തെലുങ്ക് ചിത്രത്തിലേയ്ക്കുള്ള ആദ്യ പടിയാണോ? മറുപടിയ്ക്കായി കാത്തിരിയ്ക്കുകയാണ് ആരാധകരും സിനിമ പ്രേമികളും.....