യാത്രകൾക്കിടയിൽ തന്നെ ഏറെ ഭയപ്പെടുത്തിയ ഒരു സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരം മഞ്ജുപിള്ള . ഇറ്റലിയിൽ പോയപ്പോഴുണ്ടായ ഒരു സംഭവമാണ് മഞ്ജു പിള്ള പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇറ്റലിയിൽ താമസിക്കാനായി ഒരു അപ്പാർട്ട്മന്റാണ് ബുക്ക് ചെയ്തിരുന്നതെന്നും എന്നാൽ ആ വ്യക്തി പണം വാങ്ങി ചതിച്ചുവെന്നും മഞ്ജുപിള്ള പറഞ്ഞു. ഇതിനെ തുടർന്ന് താമസിക്കാൻ സ്ഥലമില്ലാതെ രാത്രിയിൽ ഒറ്റയ്ക്ക് നടു റോഡിൽ മകളുമായി നിൽക്കേണ്ടി വന്നുവെന്ന് താരം പറഞ്ഞു. ഈ സംഭവം തന്നെ ഏറെ ഭയപ്പെടുത്തിയെന്നും അപ്പോൾ ഒരു ബംഗ്ലാദേശ് സ്വദേശിയായ ഒരു കടക്കാരനാണ് തങ്ങളെ സഹായിച്ചതെന്നും മഞ്ജുപിള്ള പറഞ്ഞു. ഓൺലൈൻ ചാനലായ കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു താരം.
അതേസമയം താരത്തിന്റെ പുതിയ ചിത്രം ടീച്ചർ ദിവസങ്ങൾക്ക് മുമ്പ് ഒടിടിയിൽ എത്തിയിരുന്നു. നെറ്റ്ഫ്ലിക്സ്സായിരുന്നു ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരുന്നത്. ചിത്രത്തിൽ വളരെ വ്യത്യസ്ത വേഷത്തിലാണ് താരം എത്തിയത്.എക്സ് - നക്സലൈറ്റ് ആയിട്ടാണ് താരം ചിത്രത്തിൽ എത്തിയതെന്നാണ് സൂചന. ചിത്രത്തിൽ അമല പോളാണ് കേന്ദ്ര കഥാപാത്രമായി എത്തിയത്. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് വളരെ മികച്ച അഭിപ്രായമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. അസാധരണമായൊരു പ്രതിസന്ധിയും അതിൽ നിന്നുള്ള അതിജീവനുമാണ് ഈ ചിത്രത്തിൻറെ പ്രമേയം.
ടീച്ചർ പുരുഷ സമൂഹത്തെ പഠിപ്പിക്കുകയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എത്ര മാത്രം സമൂഹത്തിൽ സിനിമയുടെ രൂപത്തിൽ ഈ വിഷയം സംസാരിച്ചാലും അത് ഇന്നും ആവർത്തിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. പ്രായവ്യത്യാസമില്ലാതെ സ്ത്രീകൾ ശാരീരികമായും മനസികവുമായും പീഡിപ്പിക്കപ്പെടുന്നത് ഇന്നത്തെ പത്രത്തിൽ നോക്കി കണ്ടാലും അതിൽ അത്ഭുതപ്പെടാനില്ല. സിനിമയുടെ തുടക്കത്തിൽ 10 വയസ്സുകാരിയായ കുട്ടിക്ക് പീഡനം അനുഭവിക്കേണ്ടി വന്നത് സിനിമയിൽ വെറുതെ കാണിക്കുന്നതല്ല. ഇന്നും നിരന്തരമായി സംഭവിക്കുന്നത് നമ്മൾ സംസാരിച്ചേ മതിയാവു. വിവേക് അങ്ങനെയൊരു ശ്രമം തന്നെയാണ് നടത്തിയിരിക്കുന്നത്. ദേവിക എന്ന ടീച്ചറായി അമല പോൾ തകർത്തിട്ടുണ്ട്. ദേവിക അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പ്രേക്ഷകന് കൊള്ളുന്ന രീതിയിൽ പ്രകടിപ്പിക്കാൻ അമല വിജയിച്ചിട്ടുണ്ട്.
ദേവിക സ്വയം പഠിക്കുന്നതും പഠിപ്പിക്കുന്നതുമായ പാഠങ്ങൾ ഉള്ളതുകൊണ്ട് തന്നെ സമൂഹം ദേവികയെ പഠിപ്പിക്കുന്നതും ദേവിക സമൂഹത്തെ പഠിപ്പിക്കുന്നതും ഒക്കെ 'ടീച്ചറായി മാറുന്നുണ്ട്. അമലാ പോൾ മലയാളത്തിൽ അഭിനയിച്ചിരിക്കുന്ന സിനിമകളിൽ ഏറ്റവും ശക്തമായ കഥാപാത്രമാണ് ടീച്ചറിലെ ദേവിക എന്ന റോൾ. ചിത്രത്തിൽ ചെമ്പൻ വിനോദ്, ഹക്കീം ഷാ, മഞ്ജു പിള്ള തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. അതിരൻ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടീച്ചർ’.
ചെമ്പൻ വിനോദ് ക്ലൈമാസ്ക് അടുക്കുന്ന രംഗങ്ങളിൽ എത്തിയപ്പോൾ അതൊരു മികച്ച കഥാപാത്രമായി മാറി. മഞ്ജു പിള്ളയും ഹക്കീം ഷായും അവർ അവരുടെൻ കഥാപാത്രങ്ങൾ മികച്ചതാക്കി. നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വിറ്റിവി ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സെഞ്ച്വറി ഫിലിംസാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രത്തിനായി അൻവർ അലി, യുഗഭാരതി എന്നിവർ എഴുതിയ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...