Mandakini Movie: തീയേറ്ററുകളിൽ പൊട്ടിച്ചിരി; "മന്ദാകിനി "യുടെ വിജയ യാത്ര തുടരുന്നു

കേരളത്തിൽ മൂന്നാം ആഴ്ചയിൽ 100ലധികം തീയേറ്ററുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്. യുഎഇ,യുകെ,അയർലൻഡിൽ ചിത്രം രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. മികച്ച പ്രതികരണമാണ് ലോകമെമ്പാടും ചിത്രത്തിനായി ലഭിക്കുന്നത്. അൽത്താഫിന്റെ ആദ്യ നായക കഥാപാത്രമാണ് മന്ദാകിനിയിലെ ആരോമൽ.

Written by - Zee Malayalam News Desk | Last Updated : Jun 8, 2024, 05:16 PM IST
  • സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിച്ചത്.
  • കേരളത്തിൽ മൂന്നാം ആഴ്ചയിൽ 100ലധികം തീയേറ്ററുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്.
Mandakini Movie: തീയേറ്ററുകളിൽ പൊട്ടിച്ചിരി; "മന്ദാകിനി "യുടെ വിജയ യാത്ര തുടരുന്നു

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തി വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനി മൂന്നാം വാരത്തിലേക്ക് കടക്കുന്നു. മികച്ച പ്രതികരണത്തോടെ തീയേറ്ററുകളിൽ പൊട്ടിച്ചിരി അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിച്ചത്.

കേരളത്തിൽ മൂന്നാം ആഴ്ചയിൽ 100ലധികം തീയേറ്ററുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്. യുഎഇ,യുകെ,അയർലൻഡിൽ ചിത്രം രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. മികച്ച പ്രതികരണമാണ് ലോകമെമ്പാടും ചിത്രത്തിനായി ലഭിക്കുന്നത്. അൽത്താഫിന്റെ ആദ്യ നായക കഥാപാത്രമാണ് മന്ദാകിനിയിലെ ആരോമൽ. 

അമ്പിളി ആയി അനാർക്കലിയും പ്രശംസ പിടിച്ചുപറ്റി. ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരും അവരുടെ വേഷങ്ങൾ മികച്ചതാക്കി മാറ്റി. ബിബിൻ അശോക് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ പാട്ടുകളുടെ വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News