Sathyan Anthikkad: ഇതിലും ഭേദം എന്നെ കൊല്ലുന്നതായിരുന്നു..! തിലകന്റെ ആ പ്രവർത്തിയിൽ പിന്നെ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ വേഷം ലഭിച്ചില്ല

Sathyan Anthikkad and Thilakans Issue: ഇനി എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ ചെയ്യെന്നും പറഞ്ഞ് സത്യൻ പോയി. ആ പോയപോക്കിൽ സ്ക്രിപ്റ്റെടുത്ത് തിലകന് ബാക്കി എത്ര സീനുണ്ടെന്ന് നോക്കി. വളരെ ഒഴിച്ചു കൂടാൻ പറ്റാത്ത സീനുകൾ ഒഴിച്ച് ബാക്കിയെല്ലാം കട്ട് ചെയ്തു ആ സിനിമ പൂർത്തിയാക്കി.

Written by - Zee Malayalam News Desk | Last Updated : Jan 12, 2024, 10:31 PM IST
  • പച്ചയായ ജീവിത സാഹചര്യങ്ങളെ ആഴത്തിൽ സ്പർഷിച്ചു പോകുന്ന സത്യൻ അന്തിക്കാട് സിനിമകളിൽ ഭൂരിഭാ​ഗവും മലയാളി മനസ്സിൽ ഇഴകി ചേർന്നവയാണ്.
  • മൺമറഞ്ഞു പോയ കലാകാരന്മാരെ വീണ്ടും കാണാൻ സത്യൻ സിനിമകളിലൂടെ ഒന്നു പോയാൽ മതി.
  • അന്തരിച്ച നടൻ മാമുക്കോയ സത്യൻ അന്തിക്കാടിനെയും നടൻ തിലകനെയും കുറിച്ചു പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
Sathyan Anthikkad: ഇതിലും ഭേദം എന്നെ കൊല്ലുന്നതായിരുന്നു..! തിലകന്റെ ആ പ്രവർത്തിയിൽ പിന്നെ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ വേഷം ലഭിച്ചില്ല

സത്യൻ അന്തിക്കാടെന്ന സംവിധായകനെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. തലയണമന്ത്രം, നാടോടിക്കാറ്റ്, സന്ദേശം, സന്മനസ്സുള്ളവർക്ക് സമാധാനം, വിനോദയാത്ര തുടങ്ങീ എത്ര കണ്ടാലും മടുക്കാത്ത, ഇന്നും മലയാളത്തിൽ ഹിറ്റായി തുടരുന്ന സിനിമകൾ തന്നെ  ധാരാളം. പച്ചയായ ജീവിത സാഹചര്യങ്ങളെ ആഴത്തിൽ സ്പർഷിച്ചു പോകുന്ന സത്യൻ സിനിമകളിൽ ഭൂരിഭാ​ഗവും മലയാളി മനസ്സിൽ ഇഴകി ചേർന്നവയാണ്. കാലികപ്രസക്തി നേടുന്ന വിഷയത്തെ പ്രാധാന്യം ഒട്ടും ചോരാതെ, ഹാസ്യ സംഭാഷണങ്ങൾ മേമ്പൊടിയായി ചേർത്ത് അവതരിപ്പിച്ച സന്ദേശമെന്ന ചിത്രം തന്നെ അതിനുദാഹരണം. സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന സന്ദേശത്തിലെ പല രം​ഗങ്ങളും, സംഭാഷണങ്ങളുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയ അടക്കി വാഴുന്ന ട്രോളുകളും റീലുകളുമാണ്. 

മൺമറഞ്ഞു പോയ കലാകാരന്മാരെ വീണ്ടും കാണാൻ സത്യൻ സിനിമകളിലൂടെ ഒന്നു പോയാൽ മതി. ശങ്കരാടി, ഇന്നസെന്റ്, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പറവൂര്‍ ഭരതന്‍, തിലകൻ, പപ്പു, ലളിത, സുകുമാരി, മീന, ഫിലോമിന തുടങ്ങീ നിരവധി കലാകാരന്മാർ ഇദ്ദേഹത്തിന്റെ സിനിമയിലെ സ്ഥിര സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ അന്തരിച്ച നടൻ മാമുക്കോയ സത്യൻ അന്തിക്കാടിനെയും നടൻ തിലകനെയും കുറിച്ചു പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സത്യൻ സിനിമകളിൽ സ്ഥിര സാന്നിധ്യമായിരുന്ന തിലകൻ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന കുടുംബചിത്രത്തിന് ശേഷം അദ്ദേഹത്തിന്റെ സിനിമയിൽ ഉണ്ടായിട്ടില്ല. അതിന്റെ കാരണമാണ് മാമുക്കോയ പറഞ്ഞത്. 

ALSO READ: ജോഷി-ജോജു ചിത്രം ആന്റണി ഒടിടിയിൽ എത്തി; എവിടെ, എപ്പോൾ കാണാം?

തന്റെ സെറ്റിൽ ചില കാര്യങ്ങളിൽ സത്യൻ വലിയ കർക്കശക്കാരനായിരുന്നു. പ്രധാനമായും മ​ദ്യപാനം. മദ്യപിച്ച് തന്റെ സെറ്റിലെത്താനോ അഭിനയിക്കാനോ അദ്ദേഹം അനുവദിക്കില്ല. അതുകൊണ്ടു തന്നെ സിനിമയിൽ അഭിനയിക്കാൻ എത്തുന്നവരെല്ലാം ആ കാര്യം മനസ്സിൽ വെച്ചു മാത്രമേ എത്തൂ. എന്നാൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലെ തിലകന്റെ അത്തരത്തിലുള്ള ഒരു പ്രവർത്തിയാണ് അദ്ദേഹം പിന്നീട് സത്യൻ ചിത്രങ്ങളിൽ ഇല്ലാതെ പോയതെന്ന് മാമുക്കോയ പറയുന്നു. ആ സെറ്റിൽ വെച്ച് തിലകൻ മദ്യപിച്ചു.ഷോട്ട് റെഡിയായി അസിസ്റ്റന്റ് ഡയറക്ടർ അദ്ദേഹത്തെ വിളിക്കാൻ എത്തിയപ്പോൾ തിലകൻ മദ്യപിച്ചു കൊണ്ട് താൻ വരില്ലെന്നു പറഞ്ഞു. അതറിഞ്ഞ സത്യൻ തിലകന്റെ അടുത്തേക്ക് നേരിട്ടെത്തി. 

അദ്ദേഹം മദ്യപിക്കുന്ന കാഴ്ച്ച കണ്ടതോടെ ഇതിലും ഭേദം തന്നെ ഒരു കത്തി എടുത്തു കുത്തുകയായിരുന്നു, ഇനി എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ ചെയ്യെന്നും പറഞ്ഞ് സത്യൻ പോയി. ആ പോയപോക്കിൽ സ്ക്രിപ്റ്റെടുത്ത് തിലകന് ബാക്കി എത്ര സീനുണ്ടെന്ന് നോക്കി. വളരെ ഒഴിച്ചു കൂടാൻ പറ്റാത്ത സീനുകൾ ഒഴിച്ച് ബാക്കിയെല്ലാം കട്ട് ചെയ്തു ആ സിനിമ പൂർത്തിയാക്കി. അതിനു ശേഷം മരിക്കുന്നത് വരെ സത്യന്റെ ചിത്രത്തിൽ തിലകൻ ഇല്ലായിരുന്നു എന്നാണ് മാമുക്കോയ പറയുന്നത്. 

അത്തരത്തിൽ തന്നെ ശങ്കരാടിക്കും അങ്ങനെ ഒരു അനുഭവമുണ്ടായെന്നും. അന്നേ ദിവസം ശങ്കരാടിക്ക് ഷൂട്ട് ഇല്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം ഉച്ചയ്ക്കിരുന്ന് അൽപ്പം മദ്യപിച്ചു. എന്നാൽ ചില കാരണങ്ങളാൽ ഉച്ചയ്ക്ക് ശേഷം ഷൂട്ടിങിനായി സെറ്റിൽ എത്താൻ അദ്ദേഹത്തോട് സത്യൻ ആവശ്യപ്പെട്ടു. ശങ്കരാടി സംഭാഷണങ്ങൾ പറഞ്ഞു തുടങ്ങിപ്പോൾ തന്നെ അദ്ദേഹത്തിന് മദ്യം മണത്തറിഞ്ഞു. അതോടെ പേക്കപ്പും പറഞ്ഞെന്നാണ് മാമുക്കോയ പറഞ്ഞത്. 2023 ഏപ്രിൽ 26നായിരുന്നു മാമുക്കോയ മരിച്ചത്. നിരവധി സത്യൻ അന്തിക്കാട് സിനിമകളിൽ മാമുക്കോയയും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ പങ്കുവെച്ച മാമുക്കോയയുടെ ഒരു പഴയ ഇന്റർവ്യൂ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News